ഇന്ത്യയുടെ ബഹുസാംസ്‌കാരികത സംരക്ഷിക്കപ്പെടണം : മന്ത്രി കെ എന്‍ ബാലഗോപാല്‍

പത്തനംതിട്ട :
ഇന്ത്യയുടെ ബഹുസാംസ്‌കാരികത പോറലേല്‍ക്കാതെ സംരക്ഷിക്കേണ്ടതുണ്ടെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന ഭാരതത്തിന്റെ 77-ാമത് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.
രാജ്യം 77-ാം സ്വാതന്ത്ര്യ ദിനമാഘോഷിക്കുന്ന വേളയാണിത്. ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികളുടെ ആധിപത്യത്തില്‍ നിന്നും ഇന്ത്യയെ വിമോചിപ്പിക്കാന്‍ പ്രയത്നിച്ച ധീരരായ പോരാളികളുടെയും അവര്‍ നയിച്ച സമരമുന്നേറ്റങ്ങളുടെയും പ്രോജ്വല സ്മരണ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് കൂടുതല്‍ നിറം പകരുന്നു.

Advertisements

ചരിത്ര സംഭവങ്ങളുടെ യാന്ത്രികമായ അനുസ്മരണമെന്നതിനേക്കാള്‍ നിലവിലെ ഇന്ത്യന്‍ സാഹചര്യത്തെ ആഴത്തിലറിയാനുള്ള അവസരം കൂടിയാണിത്.
ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും പ്രാദേശിക സര്‍ക്കാരുകളായി മാറുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും അടങ്ങുന്ന ഒരു ഫെഡറല്‍ ജനാധിപത്യ വ്യവസ്ഥയായി ഇന്ത്യ നിലകൊള്ളണമെന്നായിരുന്നു സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ പ്രധാന ലക്ഷ്യം. അധികാരങ്ങള്‍ കേന്ദ്രവും സംസ്ഥാനങ്ങളുമായി പങ്കിട്ടെടുക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്കാവശ്യമായ സമ്പത്ത് കേന്ദ്രം നല്‍കുന്നത് ഒരിക്കലും ഔദാര്യമല്ല. മറിച്ചു അതാത് സംസ്ഥാനങ്ങളുടെ അവകാശമാണ്. നികുതി വിഹിതമായും പദ്ധതി വിഹിതമായും കടമെടുപ്പ് പരിധി നിശ്ചയിച്ചുമാണ് ഈ മുതല്‍ നല്‍കേണ്ടത്. അതോടൊപ്പം സംസ്ഥാനങ്ങള്‍ക്ക് സ്വതന്ത്രമായി നികുതി പിരിക്കാനുമുള്ള സംവിധാനങ്ങളുമുണ്ടായിരുന്നു. എന്നാല്‍ ജിഎസ്ടിയുടെ വരവോടെ സംസ്ഥാനങ്ങള്‍ക്കുള്ള സ്വതന്ത്ര നികുതിയാവകാശങ്ങള്‍ ഇല്ലാതായി. അതോടൊപ്പം സംസ്ഥാനങ്ങള്‍ക്കവകാശപ്പെട്ട നികുതി വിഹിതവും പദ്ധതി വിഹിതവും പിടിച്ചുവെക്കപ്പെടുന്നു. സ്വതന്ത്രമായി മൂലധനം സമാഹരിക്കാനുള്ള ശ്രമങ്ങള്‍ക്കും തടയിടുന്നു. സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങള്‍ക്കുള്ള സമ്പത്ത് ലഭിക്കുമ്പോള്‍ മാത്രമേ ഇതിന്റെ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിച്ചേരൂ. നമ്മുടെ ഭരണഘടനയില്‍ വിഭാവനം ചെയ്യുന്ന ഫെഡറലിസം ഇങ്ങനെയാണ് യാഥാര്‍ത്ഥ്യമാകേണ്ടത്.
സംസ്ഥാനങ്ങളോടൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ശക്തിപ്പെടേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.

അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, അഡിഷണല്‍ ജില്ലാ പോലീസ് മേധാവി ആര്‍. പ്രദീപ്കുമാര്‍, പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍, എഡിഎം ബി.രാധാകൃഷ്ണന്‍, ഹുസൂര്‍ ശിരസ്തദാര്‍ ബീന.എം.ഹനീഫ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, നഗരസഭാകൗണ്‍സിലര്‍മാര്‍, തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.