പത്തനംതിട്ട: കോന്നിയിൽ നിന്ന് മൈലപ്ര, വള്ളിക്കോട് വില്ലേജുകൾ തിരികെ കോഴഞ്ചേരി താലൂക്കിലേക്ക്. രണ്ടു വില്ലേജുകളിലെയും ജനങ്ങളുടെയും ചിരകാല ആവശ്യം സാധിച്ച് ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി. മുൻ യു ഡി എഫ് സർക്കാരും കോന്നിയുടെ ജനപ്രതി നിധിയും രണ്ടു വില്ലേജുകളിലെ ജനങ്ങളോട് കാട്ടിയ ചതിക്ക് എൽ ഡി എഫ് സർക്കാർ പരിഹാരം കണ്ടുവെന്ന് കെ യു ജനീഷ്കുമാർ എംഎൽഎ പറഞ്ഞു.
2019ലെ കോന്നി ഉപതെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനമായിരുന്നു ഈ രണ്ടു വില്ലേജുകളും തിരികെ കോഴഞ്ചേരി താലൂക്കിലേക്ക് മാറ്റുമെന്നുള്ളത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തുടങ്ങിയ പ്രയത്നം ഇപ്പോൾ ഫലം കണ്ടു. കോന്നിയിലെ മു ജനപ്രതിനിധിയുടെ പിടിവാശിയും ധാർഷ്ഡ്യവുമാണ് ഈ രണ്ടു വില്ലേജുകൾ കോന്നി താലൂക്കിൽ ചേരാൻ കാരണമായതെന്നും സ്വന്തം പാർട്ടിക്കാരിൽ നിന്ന് അടക്കം എതിർപ്പുണ്ടായിട്ടും അദ്ദേഹമത് തിരികെ കോഴഞ്ചേരിയിൽ ചേർക്കാൻ തയാറായില്ലെന്നും ജനീഷ് കുമാർ എംഎൽഎ പറഞ്ഞു.