എൻ ജി ഒ യൂണിയൻ മേഖലാ മാർച്ച് : പ്രവർത്തകയോഗം നടത്തി

തിരുവല്ല: കേരളത്തെ സാമ്പത്തികമായി തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തെ ചെറുക്കുക, വർഗീയതയെ പ്രതിരോധിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ആഗസ്റ്റ് 10ന് സർക്കാർ ജീവനക്കാർ നടത്തുന്ന മാർച്ചിൻ്റെ പ്രചരണാർത്ഥം പ്രവർത്തക യോഗം നടത്തി.
സംസ്ഥാനത്തിൻ്റെ സാമ്പത്തിക ഭദ്രതയും വികസന പ്രവർത്തനങ്ങളും തടസ്സപ്പെടുത്തുന്ന നടപടികളാണ് കേന്ദ്ര സർക്കാർ നിരന്തരം സ്വീകരിച്ചു വരുന്നത്. യുജിസി ശമ്പള കുടിശ്ശിക വിഹിതം, ആരോഗ്യ ഗ്രാൻ്റ്, നഗരസഭാ ഗ്രാൻ്റ് എന്നിവ നിഷേധിച്ചത് ഏറ്റവും ഒടുവിലത്തെ ഉദാഹരണം.

Advertisements

തിരുവല്ല ഗവ. എംപ്ലോയീസ് ഹാളിൽ ചേർന്ന പ്രവർത്തക യോഗം എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സി. വി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ആർ. പ്രവീൺ, ജില്ലാ സെക്രട്ടറിയേറ്റംഗം പി. ജി. ശ്രീരാജ് എന്നിവർ സംസാരിച്ചു. തിങ്കളാഴ്ച ചേർന്ന വനിതാ ജീവനക്കാരുടെ യോഗം ഏരിയ സെക്രട്ടറി ബി. സജീഷ് ഉദ്ഘാടനം ചെയ്തു. പാർട്ട് ടൈം – കാഷ്വൽ സ്വീപ്പർമാരുടെ യോഗം ഏരിയ പ്രസിഡൻ്റ് കെ. എം. ഷാനവാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം സി. എൽ. ശിവദാസ് സംസാരിച്ചു.
ഇന്നും നാളെയുമായി കോർണർ യോഗങ്ങൾ നടക്കും. തിരുവല്ല, മല്ലപ്പള്ളി ഏരിയ കമ്മിറ്റികൾ സംയുക്തമായാണ് തിരുവല്ലയിൽ മാർച്ച് സംഘടിപ്പിക്കുന്നത്.

Hot Topics

Related Articles