പത്തനംതിട്ട :
എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ സംസ്ഥാന വ്യാപകമായി കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ചും ധർണയും നടത്തി. തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കുടിശ്ശിക ഉടൻ നൽകുക,
കേന്ദ്ര സർക്കാർ കേരളത്തിന് വെട്ടിക്കുറച്ച തൊഴിൽ ദിനങ്ങൾ നൽകുക, അപരിഷ്കൃതമായ എൻ എം എം എസ് – ജിയോടാഗ് ഒഴിവാക്കുക, 600 രൂപ കൂലി നൽകുക, 200 ദിവസം ജോലി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലുടനീളം കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ചും ധർണയും നടത്തി.
ഇരവിപേരൂർ പഞ്ചായത്തിലെ സമരം എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പത്തനംതിട്ട ജില്ലാ സെക്രട്ടറി അഡ്വ. ആർ. സനൽ കുമാർ
ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറി രാജു എബ്രഹം റാന്നിയിലും, കെ. പി ഉദയഭാനു അരുവാപ്പുലം, കടമ്പനാട് എന്നിവിടങ്ങളിലും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ സംസ്ഥാന കമ്മറ്റി അംഗങ്ങളായ റോയി ഫിലിപ്പ് പള്ളിക്കലും, പ്രസന്നകുമാർ ഏഴംകുളത്തും, സൗദാ രാജൻ കലഞ്ഞൂരിലും, കവിയൂരിൽ ഷിജു പി കുരുവിളയും, വിവിധ വർഗ ബഹുജന സംഘടനാ നേതാക്കൾ മറ്റ് പഞ്ചായത്തുകളിലും സമരം ഉദ്ഘാടനം ചെയ്തു. ജില്ലയിലുടനീളം പതിനായിര കണക്കിന് തൊഴിലാളികൾ സമരത്തിൽ കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടിയിൽ പ്രതിഷേധിച്ചു സമരത്തിൽ പങ്കെടുത്തു.