തിരുവല്ല : 35 ദിവസം കൊണ്ട് കേരളത്തിലെ ജനങ്ങളുടെ മുന്നിൽ ധൂർത്ത് സദസ്സാണ് നവകേരള സദസ്സിലൂടെ നടന്നതെന്ന് പന്തളം സുധാകരൻ. തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫാസിസ്റ്റ് വിമോചന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രിമനൽ സംഘങ്ങളുടെ സംരക്ഷകനായി പിണറായി വിജയൻ മാറിയെന്നും; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അക്രമിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി നല്കുന്നത് ജനാധിപത്യ വ്യവസ്ഥയൊടുള്ള വെല്ലുവിളിയാണെന്നും പന്തളം സുധാകരൻ പറഞ്ഞു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡി. സി. സി ജനറൽ സെക്രട്ടറി ജേക്കബ് പി ചെറിയാൻ, ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. രാജേഷ് ചാത്തങ്കരി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിജോ ചെറിയാൻ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ, ആർ. ജയകുമാർ, ജെസ്സി മോഹൻ, രാജേഷ് മലയിൽ, എൻ.എ ജോസ്, വിശാഖ് വെൺപാല, പീതാംബര ദാസ് , രതീഷ് പാലിയിൽ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി മിനിമോൾ ജോസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌മാരായ ക്രിസ്റ്റഫർ ഫിലിപ്പ്, സജി എം മാത്യു, പോൾ തോമസ് ഇലഞ്ഞിമൂട്ടിൽ, ഗിരീഷ് കുമാർ, ബിനു കുര്യൻ, തോമസ് പി വർഗീസ്, പി എൻ ബാലകൃഷ്ണൻ, രാജൻ വർഗീസ്, സാം തോമസ്, സേവാദൾ സംസ്ഥാന സെക്രട്ടറി എ. ജി ജയദേവൻ, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷാജി പതിനാലിൽ, ജനപ്രതിനിധികളായ അലക്സ് പൂത്തുപ്പള്ളി, ശോഭ വിനു, റോയ് വർഗീസ്, ഷൈനി, സേവാദൾ നിയോജകമണ്ഡലം പ്രസിഡന്റ് വർക്കി സാമുവേൽ, അരുൺ പി അച്ചൻകുഞ്ഞ് എന്നിവർ പ്രസംഗിച്ചു.