അടൂർ : ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ വിദ്യാര്‍ഥികള്‍ക്കായുള്ള വിദ്യാഭ്യാസ ശാക്തീകരണ സെമിനാര്‍ പ്രഫ. ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തുകൊണ്ട് നിയോജക മണ്ഡലത്തില്‍ ഡിസംബര്‍ 17ന് നടക്കുന്ന നവകേരള സദസിന് മുന്നോടിയായാണ് സെമിനാര്‍ നടത്തിയത്. ഇളമണ്ണൂര്‍ മോണിംഗ് സ്റ്റാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അഡ്വ കെ യു ജനീഷ് കുമാര്‍ എംഎല്‍എ മുഖ്യാതിഥിയായി. ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര് തുളസീധരന്‍ പിള്ള, ജില്ലാ പഞ്ചായത്ത് അംഗം ബീന പ്രഭ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയ രശ്മി, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ആര് ബി രാജീവ് കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗം ശങ്കര്‍ മാരൂര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.