നെഹ്‌റുവിയൻ ദർശനങ്ങൾ കാലാതീതം : പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ

തിരുവല്ല : വർത്തമാന കാലഘട്ടത്തിൽ നെഹ്റുവിയൻ ദർശനങ്ങളുടെ പ്രസക്തി വർദ്ധിച്ചു വരികയാണെന്ന് ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പ്രസ്താവിച്ചു. ആധുനിക ഇന്ത്യയെ കെട്ടിപ്പടുത്ത നെഹ്റുവിന്റെ സംഭാവനകളെ ഇകഴ്ത്തി കാട്ടുവാൻ ഭരണാധികാരികളുടെ ഭാഗത്തുനിന്ന് തന്നെ ബോധപൂർവ്വമായ ശ്രമങ്ങൾ നടന്നുവരികയാണ്. എന്നാൽ ഇത് സമൂഹം തിരിച്ചറിയുമെന്നും നെഹ്റുവിയൻ ദർശനങ്ങൾ കാലാതീതമാണെന്നും സതീഷ് കൊച്ചു പറമ്പിൽ അഭിപ്രായപ്പെട്ടു.

Advertisements

ജവഹർ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജവഹർലാൽ നെഹ്റുവിന്റെ അറുപതാം ചരമവാർഷികത്തോടനുബന്ധിച്ച് നെഹ്റു ഇല്ലാത്ത ആറു പതിറ്റാണ്ട് സെമിനാറും അനുസ്മരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സതീഷ് കൊച്ചു പറമ്പിൽ.
ജവഹർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് അഡ്വ. സതീഷ് ചാത്തങ്കരി അധ്യക്ഷത വഹിച്ചു. ഡോ. രമേശ് ഇളമൺ നെഹ്റു അനുസ്മരണ പ്രഭാഷണം നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ഈപ്പൻ കുര്യൻ, മണ്ഡലം പ്രസിഡന്റ്മാരായ ക്രിസ്റ്റഫർ ഫിലിപ്പ്, ബിനു കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വിശാഖ് വെൺപാല, സൊസൈറ്റി സെക്രട്ടറി അഭിലാഷ് വെട്ടിക്കാടൻ, ശില്പ സൂസൻ തോമസ്, റോയ് വർഗീസ്, എം. ജി എബ്രഹാം, ജിജി പെരിങ്ങര, രാധാകൃഷ്ണ പണിക്കർ, എം പി പത്മനാഭൻ, ആർ ഭാസി, ഷൈജു, ടോണി ഇട്ടി, ജി ശ്രീകാന്ത് എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles