രണ്ടായിരത്തി ഇരുപത്തിനാല് ജനുവരി 21 നു സ്റ്റാറ്റൻ ഐലൻഡിൽ വെച്ച് നടന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷ വേളയിൽ വേൾഡ് മലയാളി കൗൺസിൽ ന്യൂ യോർക്ക് പ്രൊവിൻസിന്റെ പുതിയ സാരഥികൾ അധികാരമേറ്റു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ജനറൽ സെക്രട്ടറി പിന്റോ കണ്ണംപള്ളി സത്യവാങ്മൂലം ചൊല്ലിക്കൊടുത്തു. അതിനു ശേഷം വർണ്ണാഭമായ കലാരൂപങ്ങൾ അരങ്ങേറി. ജിബി ആൻഡ് ടീമിൻറെ പ്രാർത്ഥന ഗാനത്തോട് കലാ മാമാങ്കം ആരംഭിച്ചു. സംഗീത, ഇന്ദ്ര, ലീന, ജാനകി, പാർവതി, റീന എന്നിവർ അവതരിപ്പിച്ച ജിപ്സി ഡാൻസ്, ഡോളമ്മ, ആഷ്ലി, അഞ്ജന, ഇവ, ലീവിയ എറിൻ, സോഫിയ ടീമിന്റെ നൃത്ത രൂപം, കാർത്തിയുടെ നാടോടി നൃത്തം എല്ലാം ഹൃദ്യമായിരുന്നു.
ഗ്രേസ് ജോൺ, ഹീരാ പോൾ , ടോബിൻ സണ്ണി, റേച്ചൽ ഡേവിഡ് , സന്തോഷ് പുനലൂർ, റീന സാബു എന്നിവർ ഒരു സംഗീത സായാഹ്നം തന്നെ ഒരുക്കി. ഡബ്ള്യു.എം.സി ന്യൂ യോർക്ക് പ്രൊവിൻസ് ഗായക സംഘത്തിന്റെ ഗാനം ശ്രവണ സുന്ദരമായിരുന്നു. ഡബ്ള്യു.എം.സി അമേരിക്കൻ റീജിയൻ ചെയർമാൻ ചാക്കോ കൊയ്ക്കേലേത് , ഡബ്ള്യു.എം.സി ഗ്ലോബൽ ജനറൽ സെക്രട്ടറി പിന്റോ കണ്ണംപള്ളി , അമേരിക്കൻ റീജിയൻ ജനറൽ സെക്രട്ടറി അനീഷ് ജെയിംസ് എന്നിവർ സന്നിഹിതരായിരുന്നു. ഡോളമ്മ പണിക്കർ നന്ദി പ്രകാശനം നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എം സി ഡെറ്റി ഡാർലി അഭിനന്ദനീയമായ പ്രകടനം കാഴ്ചവെച്ചു. ജോയിന്റ് സെക്രട്ടറി ഡോളമ്മ പണിക്കർ, ജോയിന്റ് ട്രഷറർ ഏലിയാമ്മ മാത്യു എന്നിവരുടെ സംഘാടന മികവിന്റെ ഒരു നേർകാഴ്ച യാണ് ഇവിടെ അരങ്ങേറിയത്. വിഭവ സമൃദ്ധമായ പുതുവത്സര സദ്യയോട് കൂടി ആഘോഷം സമാപിച്ചു.
പുതുതായി തിരഞ്ഞെടുത്ത ഭാരവാഹികൾ :
ചെയർമാൻ : മോൻസി വർഗീസ്.
വൈസ് ചെയർമാൻ : അപ്പുകുട്ടൻ കെ പിള്ള .
പ്രസിഡന്റ്: പ്രൊഫ. സാം മണ്ണിക്കരോട്ട്.
വൈസ് പ്രസിഡന്റ്: റേച്ചൽ ഡേവിഡ്.
സെക്രട്ടറി: ജോർജ് കെ. ജോൺ.
ജോയിന്റ് സെക്രട്ടറി : പിങ്കി ആൻ തോമസ്.
ട്രഷറർ : ജോർജ് കുട്ടി വേങ്ങൽ.
ജോയിന്റ് ട്രഷറർ : ഏലിയാമ്മ മാത്യു.
വിമെൻസ് ഫോറം പ്രസിഡന്റ് : ഡോളമ്മ പണിക്കർ.
കൾച്ചറൽ ഫോറം കോഓർഡിനേറ്റർ: ഹീര പോൾ.
ഡോ; ജേക്കബ് തോമസ് അഡ്വൈസറി ബോർഡ് ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു.