പത്തനംതിട്ട :
ഡിജിറ്റല്‍ സര്‍വേയുടെ പുത്തന്‍ സാധ്യതകളെ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ 2022-23 വര്‍ഷത്ത പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്ണ് സംരക്ഷണ വകുപ്പുമായി ചേര്‍ന്ന് പുതുതായി വാങ്ങിയ ഡിജിറ്റല്‍ സര്‍വേ ഉപകരണങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മവും, ഡിജിറ്റല്‍ സര്‍വേയിംഗ് പരിശീലന പരിപാടിയിയുടെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിജിറ്റല്‍ സര്‍വേയിംഗ് ലോകത്ത് സാര്‍വത്രികമായി മാറികൊണ്ടിരിക്കുകയാണ്. ടോട്ടല്‍ സ്റ്റേഷന്‍ സഹയത്തോടെയുള്ള ഡിജിറ്റല്‍ സര്‍വേയിംഗില്‍ പരിശീലനം നല്‍കുന്ന പദ്ധതിയില്‍ തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുവാനുളള അവസരമാണ് ഒരുക്കുന്നത്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് വിദേശ രാജ്യങ്ങളിലും സര്‍ക്കാര്‍ വകുപ്പുകളിലും തൊഴില്‍ സാധ്യതകള്‍ ഏറെയുണ്ട. കൂടാതെ ജില്ലയിലെ സാങ്കേതിക വിദഗ്ധരുടെ കുറവ് പരിഹരിക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ പഞ്ചായത്ത് ഏഴ് ലക്ഷം രൂപ മുതല്‍ മുടക്കി ഏറ്റവും അത്യാധുനിക ജപ്പാന്‍ നിര്‍മിത മെഷിനുകളാണ് വാങ്ങിയിട്ടുള്ളത്. പട്ടികജാതി, ജനറല്‍ വിഭാഗത്തില്‍ നിന്നും യോഗ്യതയുള്ള 100 തൊഴില്‍രഹിതരായ ചെറുപ്പകാര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുക. സൗജന്യമായി നല്‍കുന്ന പരിശീലന പരിപാടി വിജയകരമായി പൂര്‍ത്തിയാക്കുന്ന അഞ്ച് പേര്‍ക്ക് പ്ലേസ്‌മെന്റ് നല്‍കുമെന്നും പ്രസിഡന്റെ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിജി മാത്യു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ.എസ് നൈസാം , ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ കെ.സി. ഹരിലാല്‍ , ജനപ്രതിനിധികള്‍, മണ്ണ് സംരക്ഷണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ടെക്ക് സോണ്‍ ഇന്‍സ്ട്രുമെന്റ്‌സ് ഇന്‍ഡ്യ ലിമിറ്റഡ് സി.ഇ.ഒ കെ.വിമന്‍ കൃഷ്ണന്‍, ടെക്ക് സോണ്‍ ഇന്‍സ്ട്രുമെന്റ്‌സ് ഇന്‍ഡ്യ ലിമിറ്റഡ് സീനിയര്‍ ആപ്ലിക്കേഷന്‍ എന്‍ജിനിയര്‍ വെങ്കിടേഷ് എന്നിവര്‍ പദ്ധതി അവതരണം നടത്തി.