ചായയുടെ കാശ് അണ്ണൻ തരും : ജനശ്രദ്ധ ആകർഷിച്ചു കൊണ്ട് എൻ ജി ഒ ജീവനക്കാരുടെ കലാജാഥ

തിരുവല്ല : കേരള എൻ ജി ഒ യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ കലാകായിക വിഭാഗമായ പ്രോഗ്രസ്റ്റീവ് ആർട്സിൻ്റെ നേതൃത്വത്തിൽ നടത്തുന്ന കലാജാഥ ‘നാം ഇന്ത്യയിലെ ജനങ്ങൾ’ ജില്ലയിൽ പര്യടനം ആരംഭിച്ചു. കേന്ദ്രസർക്കാരിൻ്റെ വർഗീയ പ്രീണന നയങ്ങളും ജനവിരുദ്ധ നയങ്ങളും തുറന്നു കാട്ടുന്ന തെരുവ് നാടകം, സംഗീതശില്പം, പാട്ടുകൾ എന്നിവ അവതരിപ്പിച്ചു. അവസരങ്ങൾക്ക് വേണ്ടി യാതൊരു തത്വ ദീക്ഷയുമില്ലാതെ മറുകണ്ടം ചാടുന്ന രാഷ്ട്രീയക്കാരേയും അവരെ സ്വന്തം പാളയത്തിലെത്തിക്കുന്ന ജനാധിപത്യ ധ്വംസകന്മാരേയും ജാഥ വരച്ചുകാട്ടി. ജാഥയ്ക്ക് പുല്ലാട്, തിരുവല്ല, മല്ലപ്പള്ളി, വെണ്ണിക്കുളം എന്നിവിടങ്ങളിൽ സ്വീകരണം നൽകി.

Advertisements

നാളെ രാവിലെ 9ന് അടൂർ ജനറൽ ആശുപത്രിക്ക് സമീപത്തുനിന്ന് ആരംഭിക്കുന്ന കലാജാഥ 11 മണിക്ക് പന്തളം സ്വകാര്യ ബസ്റ്റാൻ്റ്, 3ന് കോഴഞ്ചേരി, 5ന് ഇലവുംതിട്ട എന്നിവിടങ്ങളിൽ പര്യടനം നടത്തും. ഫെബ്രുവരി 28ന് രാവിലെ 9 മണിക്ക് റാന്നി ഇട്ടിയപ്പാറ നിന്നാരംഭിക്കുന്ന കലാജാഥ 11 മണിക്ക് കോന്നി, 3ന് പൂങ്കാവ്, 5ന് കൊടുമൺ എന്നിവിടങ്ങളിൽ പര്യടനം നടത്തും. എൻ ജി ഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം മാത്യു എം. അലക്സ് മാനേജരായും കെ. രവിചന്ദ്രൻ കൺവീനറായും നയിക്കുന്ന ജാഥയിൽ കെ. എസ്. ഹരികുമാർ, ബി. അരുൺകുമാർ, എസ്. സുഗന്ധി, സാനു എസ്. കുമാർ, റ്റി. ലാൽകുമാർ, കെ. അശോകൻ, എൻ. സുവർണ്ണ, എ. മിനി, എൻ. അജി, കുമാരി ഗിരിജ, എസ്‌. വി. ജയേഷ് എന്നീ കലാകാരന്മാരാണ് ജാഥയിലെ അംഗങ്ങൾ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.