നിരണം പഞ്ചായത്ത് പ്രസിഡൻറ് വീണ്ടും തട്ടിപ്പ് കേസിൽ അറസ്റ്റിൽ : ഇത്തവണ അറസ്റ്റിൽ ആയത് 20 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ

തിരുവല്ല : നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി പുന്നൂസ് അറസ്റ്റിലായി. എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് 20 ലക്ഷം രൂപ തട്ടിയെടുത്തതായി കാട്ടി മുതുകുളം സ്വദേശിനിയും , ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് വെച്ച് നൽകാമെന്ന് വാഗ്ദാനം നൽകി മൂന്നുലക്ഷം രൂപ തട്ടിയതായി കാട്ടി നിരണം സ്വദേശി നൽകിയ പരാതിയിലുമാണ് അറസ്റ്റ് . എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ആലത്തൂർ ആലത്തൂർ സ്വദേശിയുടെ പരാതിയിൽ രണ്ടാഴ്ച മുമ്പ് അറസ്റ്റിലായ പുന്നൂസിനെ കോടതി റിമാൻഡ് ചെയ്തിരുന്നു. ആലത്തൂർ സബ്ജയിലിൽ നിന്നും ആണ് പുളിക്കീഴ് പോലീസ് പുന്നൂസിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. തെളിവെടുപ്പിന് വിശദമായ ചോദ്യം ചെയ്യലിനും ശേഷം പുന്നൂസിനെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് എസ് ഐ പറഞ്ഞു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.