കോട്ടാംപാറ ട്രൈബൽ കോളനിയിലെ കുട്ടികൾക്ക് എൻ ജി ഒ യൂണിയൻ നേതൃത്വത്തിൽ പോഷകാഹാര വിതരണ പദ്ധതി: പദ്ധതി ഉദ്ഘാടനം
അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ നിർവ്വഹിച്ചു

കോന്നി: അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ കൊക്കാത്തോട് കോട്ടാംപാറ ആദിവാസി കോളനിയിലെ കുട്ടികൾക്ക് എൻ.ജി.ഒ യൂണിയൻ നേതൃത്വത്തിൽ നടത്തുന്ന പോഷകാഹാര വിതരണ പദ്ധതി അഡ്വ.കെ. യു. ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡൻ്റ് എസ്.ബിനു അധ്യക്ഷത വഹിച്ചു.
കുട്ടികൾക്ക് ദിവസേന പോഷകാഹാരം പാകം ചെയ്ത് നല്കുന്ന പദ്ധതി യൂണിയൻ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായായുള്ള സാന്ത്വന പ്രവർത്തനമായാണ് നടപ്പിലാക്കുന്നത്. കുട്ടികളുടെ പോഷകാഹാര ലഭ്യത ഉറപ്പാക്കി മികച്ച ആരോഗ്യമുള്ളവരാക്കി അവരെ മാറ്റുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Advertisements

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജിജി സജി, ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, ഗ്രാമ പഞ്ചായത്തംഗങ്ങളായ ജോജു വർഗ്ഗീസ്, വി.കെ.രഘു, കോന്നി ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ: ഷീജ ആർ.കെ, എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.വി.സുരേഷ് കുമാർ, സംസ്ഥാന കമ്മറ്റിയംഗം എസ്.ലക്ഷ്മീദേവി, എം.ജി.മോഹനൻ എന്നിവർ പ്രസംഗിച്ചു. എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി ഡി.സുഗതൻ സ്വാഗതവും, ജില്ലാ ട്രഷറർ ജി.ബിനുകുമാർ നന്ദിയും പറഞ്ഞു.

Hot Topics

Related Articles