കോഴഞ്ചേരി : ജില്ലാ ആശുപത്രിയില്‍ പുതിയ ഒ പി ആന്റ് ഡയഗനോസ്റ്റിക് ബ്ലോക്ക് നിര്‍മ്മാണോദ്ഘാടനം മെയ് 13 നാളെ ഉച്ചയ്ക്ക് ശേഷം 2.30 ന് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ആന്റോ ആന്റണി എംപി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പങ്കെടുക്കും. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയില്‍ നിന്നും 30.25 കോടി രൂപ അനുവദിച്ചാണ് നിര്‍മ്മാണം നടത്തുന്നത്.
Advertisements