ഡോ. യൂഹാനോന്‍ മാർ ക്രിസോസ്റ്റമോസിന്റെ മാതാവ് ഏലിയാമ്മ ജോൺ

തിരുവല്ല :
മലങ്കര ഓർത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറിയും നിരണം ഭദ്രാസനാധിപനുമായ ഡോ. യൂഹാനോന്‍ മാർ ക്രിസോസ്റ്റമോസിന്റെ മാതാവും കോട്ടൂർ മണ്ണിൽ പുത്തൻപുരയിൽ പരേതനായ കെ വി യോഹന്നാന്റെ ഭാര്യയുമായ പുതുശ്ശേരി എം ജി ഡി ഹൈസ്കൂൾ റിട്ട. അധ്യാപിക ഏലിയാമ്മ ജോൺ (90) അന്തരിച്ചു.
ഓതറ പരുമൂട്ടിൽ കുടുംബാംഗമാണ് പരേത.
മറ്റു മക്കൾ : കെ ജെ ജോൺ (റിട്ട. ഹെഡ്മാസ്റ്റർ, കാതോലിക്കേറ്റ് ഹൈസ്കൂൾ, പോത്തുകല്ല് ), ജോസഫ് ജോൺ (മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം, കവിയൂർ സർവീസ് സഹകരണ ബാങ്ക് റിട്ട. സെക്രട്ടറി, കവിയൂർ വൈ എം സി എ പ്രസിഡന്റ്), സുനി ജോൺ (അധ്യാപിക, എം ഡി സെമിനാരി, കോട്ടയം).
മരുമക്കൾ : മേരിക്കുട്ടി ജോൺ (റിട്ട. അധ്യാപിക, കാതോലിക്കേറ്റ് എച്ച് എസ് എസ്, പോത്തുകല്ല് ), നീരേറ്റുപുറം കോയിക്കേരിൽ കൊച്ചുമോൾ , കാനം വട്ടവട്ടാ ക്കുഴിയിൽ ബിജിമോൻ.
സംസ്കാരം ആഗസ്റ്റ് 14
നാളെ ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് കോട്ടൂർ സെൻറ്. മേരീസ് ഓർത്തഡോക്സ് പള്ളിയിൽ .

Advertisements

Hot Topics

Related Articles