തിരുവല്ല :
മുൻ കേന്ദ്രമന്ത്രിയും മുൻ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാനും, കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗവുമായ പ്രൊഫ. പി ജെ കുര്യന്റെ ഭാര്യ സൂസൻ കുര്യൻ നിര്യാതയായി .
ഭൗതികശരീരം 24ന് (ഞായർ) രാവിലെ ഏഴുമണിയ്ക്ക് വെണ്ണിക്കുളം പടുതോട്ടുള്ള വസതിയിൽ കൊണ്ടുവരും.
12 മണിക്ക് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം കീഴ്വായ്പൂര് സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ ഉച്ചയ്ക്ക് 2 മണിയോടെ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്തയുടെ കാർമ്മികത്വത്തിൽ സംസ്കാര ശുശ്രൂഷ നടത്തുന്നതുമാണ്.
Advertisements