പത്തനംതിട്ട : സംസ്ഥാന ശിശുക്ഷേമ സമിതി, ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫയർ, പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി എന്നിവയുടെ നേതൃത്വത്തിൽ ആറ് വയസിൽ താഴെയുള്ള കുട്ടികൾക്ക് വേണ്ടിയുള്ള മെഡിക്കൽ ക്യാമ്പും രക്ഷകർത്താക്കൾക്കുള്ള ബോധവൽകരണവും പഴകുളം ഗവ. എൽ.പി സ്കൂളിൽ നടന്നു.
അടൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.ബി. ഹർഷകുമാർ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ശിശുക്ഷേമ സമിതി ജില്ലാ വൈസ് പ്രസിഡന്റ് ആർ. അജിത്കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.ജി. ജഗദീഷ് , ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ജി. പൊന്നമ്മ, ജോയിന്റ് സെക്രട്ടറി സലിം പി. ചാക്കോ , ട്രഷറർ എ.ജി.ദീപു, ഗ്രാമ പഞ്ചായത്ത് അംഗം സാജീത റഷീദ് , എസ്.എം.സി ചെയർമാൻ എസ്. രാജീവ്, എസ്. എസ്. ജി പ്രസിഡന്റ് ആർ. സുരേഷ് , ഹെഡ്മിസ്ട്രസ് റ്റി. മിനിമോൾ, ജെ. മനോഹരൻപിള്ള , ശിശുക്ഷേമ സമിതി ജില്ലാ ഏക്സിക്യൂട്ടിവ് അംഗങ്ങളായ കെ. ജയകൃഷ്ണൻ, എസ്. മീരാസാഹിബ് തുടങ്ങിയവർ പ്രസംഗിച്ചു . ഡോ. എ.കെ.അമ്പിളി, ഡോ . ജസ്റ്റി ജെ.ജോൺ , സ്റ്റാഫ് നഴ്സുമാരായ റിൻസി പ്രദീപ് , സി.വി. ശ്രീവിദ്യ തുടങ്ങിയവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.