ശ്രീവല്ലഭ സ്വാമിയ്ക്ക് ഓണപ്പുടവ സമർപ്പണം 350-ാം വർഷത്തിലേക്ക്

തിരുവല്ല : കാവുംഭാഗം കരുനാട്ടുകാവ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം കേന്ദ്രീകരിച്ചുള്ള തമിഴ് ബ്രാഹ്‌മണ കുടുംബങ്ങൾ കരുനാട്ടുകാവ് ശ്രീകൃഷ്ണസ്വാമി ബ്രാഹ്‌മണ സമൂഹം ആയി രൂപീകരിക്കുകയും, ക്ഷേത്രവും, ക്ഷേത്ര സംബന്ധ പ്രവർത്തനങ്ങളും നടത്തിവരികയാണ്. മാർത്താണ്ട വർമ്മ മഹാരാജാവിന്റെ കാലത്താണ് തമിഴ്നാട്ടിൽ നിന്നും “അയ്യർ” എന്നറിയപ്പെടുന്ന തമിഴ് ബ്രാഹ്‌മണ വിഭാഗം കേരളത്തിലും, തുടർന്ന് തിരുവല്ല ദേശത്തും എത്തിപ്പെടുന്നത്.

Advertisements

ഇങ്ങനെ തിരുവല്ലയിൽ എത്തിപ്പെട്ട ഈ ബ്രാഹ്‌മണ കുടുംബങ്ങൾ ശ്രീവല്ലഭ ക്ഷേത്രത്തിലെ ബ്രാഹ്‌മണ ഊട്ട്, മറ്റു ക്ഷേത്ര സംബന്ധമായ പാചക പ്രവർത്തികൾ മുതലായവ മുൻ പന്തിയിൽ നിന്ന് കൈകാര്യം ചെയ്തുപോന്നിരുന്നു. പണ്ട് കാലങ്ങളിൽ ശ്രീവല്ലഭ ക്ഷേത്രത്തിൽ ഉൾപ്പെടെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ദിവസേന പുതിയ വസ്ത്രം ലഭിക്കുക എന്നത് വളരെ പ്രയാസം നേരിട്ടിരുന്ന കാലഘട്ടത്തിൽ ഒരു വർഷം ശ്രീവല്ലഭ സ്വാമിയ്ക്ക് ഓണത്തിന് പുതിയ വസ്ത്രം ഇല്ലാത്ത അവസ്ഥ വരികയും, ഇത് അറിഞ്ഞ ബ്രാഹ്‌മണ സമൂഹ അംഗങ്ങൾ ശ്രീവല്ലഭ സ്വാമിയ്ക്ക് ആദര സൂചകമായി ഓണപ്പുടവ സമർപ്പണം മുടങ്ങാതെ നടന്നുവരികയും ചെയ്യുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആയതിന്റെ നന്ദി സൂചകമായി എല്ലാ വർഷം തിരുവോണം നാളിൽ ഈ ബ്രാഹ്‌മണ സമൂഹത്തിൽ നിന്നും ശ്രീവല്ലഭ സ്വാമിയ്ക്ക് ഓണപ്പുടവ സമർപ്പണം എന്ന ചടങ്ങ് നടന്നുവരുന്നു.
ഓണപ്പുടവ സമർപ്പണം ഈ വർഷം തിരുവോണം നാളിൽ 350 വർഷങ്ങൾ പിന്നിടുന്നു. ഇന്ന് കരുനാട്ടുകാവ് ബ്രാഹ്‌മണ സമൂഹം, നിയമപരമായ ട്രസ്റ്റ് ആയിട്ടുള്ള ഈ അവസരത്തിലും എല്ലാ സമൂഹ അംഗങ്ങളും ചിട്ടയായി പരിപാലിച്ചുപോരുന്ന അതിവിഷിഷ്ടമായ ചടങ്ങാണ് തിരുവോണം നാളിൽ ഉള്ള ശ്രീവല്ലഭസ്വാമിയ്ക്ക് സമർപ്പിക്കുന്ന ഓണപ്പുടവ സമർപ്പണം.

350 വർഷം തികയുന്ന ഈ വേളയിൽ ഭക്തിനിർഭരമായി ആഘോഷപൂർവ്വം ഈ ചടങ്ങ് നടത്തുവാൻ ട്രസ്റ്റ് യോഗം തീരുമാനിച്ചിരിക്കുന്നു.
ആഗസ്റ്റ് 29 ചൊവ്വാഴ്ച രാവിലെ 7 മണിക്ക് കരുനാട്ടുകാവ് ശ്രീകൃഷ്‌സ്വാമി, ഭഗവതി ക്ഷേത്രങ്ങളിൽ ആചാരപരമായി ഓണക്കോടി സമർപ്പണം പൂർത്തിയാക്കി ശ്രീവല്ലഭ ക്ഷേത്രത്തിൽ എത്തിച്ചേരുമ്പോൾ ക്ഷേത്രത്തിൽ നിന്നും വാദ്യ മേളങ്ങളുടെ അകമ്പടിയോട് കൂടി സമൂഹ അംഗങ്ങളെ സ്വീകരിക്കുന്നു. തുടർന്ന് ഉഷ:ശീവേലിക്കു ശേഷം പൂർവ്വസമ്പ്രദായ പ്രകാരം ബ്രാഹ്‌മണ സമൂഹം പ്രതിനിധി ക്ഷേത്രത്തിന്റെ സോപാന പടികൾ കയറി സോപാനത്തിൽ തൂശനിലയിൽ വെറ്റില, പാക്ക്, നാണയം എന്നിവ സഹിതം പടിഞ്ഞാറ്‌ഭാഗം അഭിമുഖമായി ഓണപ്പുടവ സമർപ്പിക്കുന്നു.

കാവിൽ ബ്രാഹ്‌മണ സമൂഹം സമർപ്പിക്കുന്ന ഓണപ്പുടവ ആണ് ശ്രീവല്ലഭ സ്വാമിയ്ക്ക് അടുത്ത പൂജയായ പന്തീരടി പൂജയ്ക്ക് ചാർത്തുന്നത്.
മേൽ ചടങ്ങ് പൂർത്തിയായാൽ ഉടൻ തന്നെ ശ്രീവല്ലഭമഹാക്ഷേത്രം അധികാരി ബ്രാഹ്‌മണ സമൂഹം പ്രതിനിധിയ്ക്ക് ക്ഷേത്ര നടയിൽ വെച്ച് തന്നെ ഓണപ്പുടവ സമർപ്പിക്കുന്നു. ( ഈ ചടങ്ങ് ഇപ്പോൾ നടക്കുന്നില്ലാത്തതാണ് )
ഈ വർഷത്തെ ചടങ്ങുകൾ ട്രസ്റ്റ് പ്രസിഡണ്ട് രാജാഗോപാൽ, സെക്രട്ടറി ശിവകുമാർ ചൊക്കംമഠം, ട്രഷറർ എസ് ഗണേശൻ മറ്റു ട്രസ്റ്റ് ഭാരവാഹികൾ മുതലായവർ നേതൃത്വം നൽകും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.