പത്തനംതിട്ട :
ഒരു ജാതി ഒരു മതം എന്ന ശ്രീനാരായണ ഗുരുവിന്റെ വചനം പോലെ വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക എന്ന പി എന്‍ പണിക്കരുടെ വരികള്‍ ഏറെ മൂല്യമുള്ളതാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പന് പറഞ്ഞു.
29-ാമത് ദേശീയ വായനാമാസാചരണത്തിന്റെ ഭാഗമായി പി എന്‍ പണിക്കര്‍ ഫൗണ്ടേഷന് പത്തനംതിട്ട, പൊതുവിദ്യാഭ്യാസ വകുപ്പ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവ സംയുക്തമായി നടത്തിയ വായിച്ചു വളരുക ക്വിസ് മത്സരം 2024 പത്തനംതിട്ട മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രസിഡന്റ്.
ചടങ്ങില്‍ സ്കൂള്‍ പിറ്റിഎ പ്രസിഡന്റ് സാം ജോയിക്കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ പി മൈത്രി, എഇഒ ടി എസ് സന്തോഷ് കുമാര്‍, ഫൗണ്ടേഷന് സെക്രട്ടറി സി കെ നസീര്‍, കാന്‍ഫെഡ് ജില്ലാ പ്രസിഡന്റ് എസ് അമീര്‍ജാന്‍, സ്കൂള്‍ ഹെഡ്മിസ്ട്രസ് എം ആര് അജി, മീരാസാഹിബ്, ചിത്രരചനാ കോഓര്‍ഡിനേറ്റര്‍ ജോണ്‍ മാത്യൂസ്, ക്വിസ് മാസ്റ്റര്‍ റിജന്‍ റോയ് എന്നിവര്‍ സംസാരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ക്വിസ് മത്സരത്തില്‍ വി നിരഞ്ജന് ( കലഞ്ഞൂര്‍ ജിഎച്ച്എസ്എസ് ആന്‍ഡ് വിഎച്ച്എസ്എസ്), അര്ജുന് എസ് കുമാര്‍ ( കലഞ്ഞൂര്‍ ജിഎച്ച്എസ്എസ് ആന്‍ഡ് വിഎച്ച്എസ്എസ്), ഷിഹാദ് ഷിജു ( ജിഎച്ച്എസ്എസ് തോട്ടക്കോണം) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. യുപി വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ചിത്രരചനാ മത്സരത്തില്‍ മെറിന് ജോണ്‍ ( കാത്തോലിക്കേറ്റ് ഹൈസ്കൂള്‍) ഒന്നാം സ്ഥാനവും നിരഞ്ജന പി അനീഷ് ( മഞ്ഞനിക്കര മോറന് ഏലിയാസ് യുപി സ്കൂള്‍), നിവേദിത പി അനീഷ് ( പ്രമാടം നേതാജി എച്ച്എസ്എസ്) എന്നിവര്‍ രണ്ടാം സ്ഥാനവും നേടി. ക്വിസ് മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ ജൂലൈ 19 ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കും.