പത്തനംതിട്ട :
കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം പത്തനംതിട്ട ജില്ലയില്‍ പുതുതായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ 19,353 പേര്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചു. നിലവിലുള്ള പട്ടികയിലെ വിവരങ്ങള്‍ തിരുത്തുന്നതിന് 273 അപേക്ഷകളും ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് പേരുമാറ്റത്തിന് 1543 അപേക്ഷകളുമാണ് ഓഗസ്റ്റ് രണ്ട് (ഇന്ന്) വൈകിട്ട് അഞ്ച് വരെ സമര്‍പ്പിച്ചിട്ടുള്ളത്.
Advertisements