കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കാൻ കർഷകർക്ക് പരിശീലനം നൽകണം : ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ

പന്തളം :
കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള കൃഷിയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണവും വിപണന സാധ്യതയും കർഷകരെ പരിചയപ്പെടുത്തണമെന്നു ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. കേര (കേരള ക്ലൈമറ്റ് റെസിലിയൻറ് അഗ്രി വാല്യു ചെയിൻ മോഡണൈസേഷൻ) പദ്ധതി നിർവഹണ സ്ഥാപനങ്ങൾക്കുള്ള അവബോധ ശില്പശാല പന്തളത്ത് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകരിൽ അവബോധം വളർത്തുന്ന പരിശീലനം നൽകാൻ കൃഷിവകുപ്പ് മുന്നിട്ട് ഇറങ്ങണം. കേരളത്തിന്റെ കാർഷിക സമൃദ്ധി കൂടുതൽ മെച്ചപ്പെടുത്താൻ ഇതിലൂടെ സാധിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.

Advertisements

കേരളത്തിൻ്റെ കാർഷിക മേഖലയുടെ സമഗ്ര വളർച്ചയും കാലാവസ്ഥാ പ്രതിരോധശേഷി വർധനയും ലക്ഷ്യമിട്ട് ലോകബാങ്കിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കൃഷിവകുപ്പ്, റൈസ് റിസർച്ച് ഇൻസ്റ്റ്യൂട്ട്, വ്യവസായ വാണിജ്യവകുപ്പ്, പ്ലാന്റേഷൻ ഡയറക്ടറേറ്റ്, കേരള കാർഷിക സർവകലാശാല, കിൻഫ്ര, ജലസേചന വകുപ്പുകളുടെ സംയുക്തമായാണ് നടപ്പാക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് വിവിധ സെക്ഷനുകളിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.
പന്തളം നഗരസഭ ചെയർമാൻ അച്ചൻകുഞ്ഞ് ജോൺ അധ്യക്ഷനായി. കേര റീജിയണൽ പ്രോജക്ട് ഡയറക്ടർ സാഹിൽ മുഹമ്മദ്, ടെക്നിക്കൽ ഓഫീസർ ജേക്കബ് ജോയ്, ആർഡിഡി സൂര്യ എസ് ഗോപിനാഥ്, എ ഡി ഒ കവിത എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles