പന്തളം :
പന്തളത്ത് ലോറി ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു.
മങ്ങാരം കോയാട്ട് തെക്കേതിൽ കുഞ്ഞു മോൻ (63) ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് അപകടം നടന്നത്. പന്തളം മുട്ടാർ അയ്യപ്പ ക്ഷേത്രത്തിൽ നിന്നും മഹാദേവർ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലാണ് അപകടം ഉണ്ടായത്. ഇടവഴിയിലൂടെ സൈക്കിളിൽ വന്ന കുഞ്ഞുമോൻ മിൽമ ലോറിയുടെ മുന്നിൽ പെടുകയായിരുന്നു . പരിക്കേറ്റ കുഞ്ഞുമോനേ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും മരണപ്പെട്ടു. പന്തളം പൊലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.
Advertisements