പന്തളം : ടോറസ് ലോറി സ്‌കൂട്ടറിൽ തട്ടി റോഡിലേക്കു വീണ വീട്ടമ്മ മരിച്ചു. പന്തളം മുടയൂർക്കോണം തുണ്ടത്തിൽ ബഥേൽ ഭവനിൽ ടി എം ശാമുവലിന്റെ ഭാര്യ വത്സമ്മ (61) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ പന്തളം മാവേലിക്കര റൂട്ടിൽ മുട്ടാർ വനിത സൂപ്പർമാർക്കറ്റിനു മുൻവശത്ത് ആയിരുന്നു അപകടം നടന്നത്. സ്‌കൂട്ടറിൽ ലോറി തട്ടി റോഡിൽ വീണ വത്സമ്മയുടെ ദേഹത്ത് ടോറസിൻ്റെ പിൻ ചക്രം കയറുകയായിരുന്നു.
സ്‌കൂട്ടർ ഓടിച്ചിരുന്ന മകൻ ഏബ്രഹാം സാമുവൽ റോഡിൻ്റെ ഇടതു വശത്തേക്ക് വീണു നിസ്സാര പരുക്കേറ്റു.
Advertisements