നിർണയ ലാബ് ശൃംഖല ഉടൻ : മന്ത്രി വീണാ ജോർജ്

പന്തളം :
സംസ്ഥാനത്ത് ആരോഗ്യ കേന്ദ്രങ്ങളിൽ രോഗ പരിശോധനയ്ക്കായി ‘നിർണയ’ ലാബുകൾ ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ- വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. പന്തളം ബ്ലോക്ക് ഓഫീസ് നവീകരിച്ച കെട്ടിടത്തിന്റെയും ജൻഡർ റിസോഴ്സ് സെന്ററിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. എല്ലാ ജില്ലകളിലും ക്യാൻസർ പോലുള്ള രോഗങ്ങൾ വരെ നിർണയിക്കാൻ കഴിയുന്ന അത്യാധുനിക സൗകര്യങ്ങളുള്ള ലാബും എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും അടിസ്ഥാന സൗകര്യങ്ങളോട് കൂടിയ ലാബുകളും ഉൾപ്പെടുന്ന ശൃംഖലയാണ് ലക്ഷ്യം.

Advertisements

സ്ത്രീശാക്തീകരണ പദ്ധതികൾ, സർവ്വേ നടത്തി വയോജനങ്ങളുടെ കണക്കുകൾ ശേഖരിച്ച് അവർക്കായി ആവിഷ്കരിച്ചു വരുന്ന പദ്ധതികൾ, ബ്ലോക്ക് പഞ്ചായത്തിൽ പ്രവർത്തനം ആരംഭിക്കുന്ന ജെൻഡർ റിസോഴ്സ് സെന്റർ, കുട്ടികൾക്കായി നിർമ്മിക്കുന്ന പാർക്ക് തുടങ്ങിയവ മികവിന്റെ ഉദാഹരണങ്ങളാണ്. സർക്കാർ ഓഫീസുകളുടെ അടിസ്ഥാനസൗകര്യവികസനം പൊതുജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും പ്രയോജനപ്പെടുന്ന രീതിയിലാകണമെന്നും പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബ്ലോക്ക് പഞ്ചായത്തിന്റെ ഐ എസ് ഒ 9001:2015 പ്രഖ്യാപനവും നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്തിന്റെ 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 35 ലക്ഷം രൂപ ചെലവഴിച്ച് പഴയ കെട്ടിടത്തിന്റെ തനിമ നിലനിർത്തിയാണ് നിർമ്മാണം നടത്തിയിട്ടുള്ളത്. മിനി കോൺഫറൻസ് ഹാൾ, വ്യവസായ വികസന ഓഫീസ്, ജെൻഡർ റിസോഴ്സ് സെന്റർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് വിഭാഗം വിവിധ ഓഫീസുകൾ, ബ്ലോക്ക് ജനപ്രതിനിധിമാർക്കുള്ള ഓഫീസുകൾ എന്നിവ പ്രവർത്തിക്കുന്നതിനു സൗകര്യമൊരുക്കിയിട്ടുണ്ട്.

പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പോൾ രാജൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. അജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അശ്വതി വിനോജ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എം മധു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി എസ് അനീഷ് മോൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലാലി ജോൺ, അംഗങ്ങളായ ജോൺസൺ ഉള്ളന്നൂർ, അനില എസ് നായർ, ജൂലി ദിലീപ്, രജിത കുഞ്ഞുമോൻ, രേഖാ അനിൽ, ശോഭ മധു, ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിജ റ്റി. റ്റോജി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles