പന്തളം :
പൂഴിക്കാട്, ചാരുനിക്കുന്നതിൽ വിഷ്ണു (35) ആണ് മരിച്ചത്. എം സി റോഡിൽ പന്തളം മണികണ്ഠൻ ആൽത്തറയ്ക്ക് സമീപം വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരുമല ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. രാത്രിയോടു കൂടിയായിരുന്നു മരണം സംഭവിച്ചത്. സ്കൂട്ടറിൽ കൂടെയുണ്ടായിരുന്ന സഹ യാത്രക്കാരൻ പരിക്കുകൾ ഒന്നുമില്ലാതെ രക്ഷപ്പെട്ടു.
പന്തളം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
Advertisements