ടിപ്പർ ലോറി ഇടിച്ച് റോഡിൽ വീണ വീട്ടമ്മ അതേ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി മരിച്ചു

പന്തളം : ടിപ്പർ ലോറി തട്ടി സ്കൂട്ടറിൽ നിന്ന് വീണ വീട്ടമ്മ അതേ ലോറിയുടെ പിൻചക്രം തലയിലൂടെ കയറിയിറങ്ങി മരിച്ചു. കീരുകുഴി കുരിക്കാട്ടിൽ വീട്ടിൽ ജോയി തോമസിൻ്റെ ഭാര്യ ലാലി ജോയി (60) ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. പന്തളം നഗരസഭാ കാര്യാലയത്തിന് സമീപം ഇന്നലെ രാവിലെയാണ് അപകടം നടന്നത്. കെഎസ്എഫ്ഇ ശാഖയിൽ എത്തിയ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിന് സ്‌കൂട്ടർ എടുത്ത് റോഡിലേക്ക്
ഇറങ്ങുമ്പോഴാണ് അപകടം. ലോറിയുടെ പിൻഭാഗം സ്‌കൂട്ടറിന്റെ ഹാൻഡിലിൽ തട്ടിയാണ് അപകടം. സ്കൂട്ടർ വലത്തേക്കും ലാലി ടോറസിന്റെ അടിയിലേക്ക് വീഴുകയായിരുന്നു. ടോറസിന്റെ പിൻ ചക്രം തലയിൽ കയറി തൽക്ഷണം മരിച്ചു. പൊലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം അടൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മക്കൾ : ടിന്റു ജോയി, ലിൻ്റു ജോയി മരുമക്കൾ : കപിൽ കൃഷ്ണ‌ൻ, സഞ്ജു.

Advertisements

Hot Topics

Related Articles