ഭിന്നശേഷിക്കാരായ മനുഷ്യര്‍ സമൂഹത്തില്‍ കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നു : അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍

പത്തനംതിട്ട :
ഭിന്നശേഷിക്കാരായ മനുഷ്യര്‍ സമൂഹത്തില്‍ കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നവരാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ജില്ലാതല ബഡ്സ് ഡേ ‘വര്‍ണം 2023’ ന്റെ ഉദ്ഘാടനം പത്തനംതിട്ട അബാന്‍ ആര്‍ക്കേഡില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിദത്തമായി ഉണ്ടാവുന്ന സവിശേഷമായ സാഹചര്യം ആണിതെന്നും ഇവരെ പരിചരിക്കേണ്ടത് സമൂഹത്തിന്റെയും, സര്‍ക്കാരിന്റെയും രാജ്യത്തിന്റെ തന്നെയും ചുമതല ആണെന്നും അദ്ദേഹം പറഞ്ഞു.

Advertisements

ജില്ലയില്‍ ബഡ്സിന്റെ പ്രവര്‍ത്തനം കുടുംബശ്രീയുടെ നേതൃത്വത്തിലും, പൊതുവിദ്യാഭാസ വകുപ്പിന്റെയും എസ്എസ്ടിയുടെയും നേതൃത്വത്തിലും, ചില ഇടങ്ങളില്‍ സ്വകാര്യ സ്ഥാപനങ്ങളുടെ ഇടപെടലോടെയും നടന്ന് വരുന്നു. ഭിന്നശേഷി വിഭാഗത്തിലുള്ളവരുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ വിവിധങ്ങളായ പദ്ധതികളും സ്ഥാപനങ്ങളും ആവിഷ്‌കരിച്ചിട്ടുണ്ട്. ‘ഭിന്നശേഷി’ക്കാര്‍ എന്ന പേര് പോലും സര്‍ക്കാര്‍ നല്‍കിയത് ഇവര്‍ പ്രത്യേക ശേഷികള്‍ ഉള്ളവരാണ് എന്ന തിരിച്ചറിവ് ഉള്ളതിനാലാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശാരീരിക, മാനസിക ന്യൂനതകള്‍ ഉള്ളവരെ പരിഹസിച്ചിരുന്നു ഒരു സമൂഹം ഉണ്ടായിരുന്ന കാലഘട്ടത്തില്‍ നിന്ന് ഇന്നത്തെ ജനത ഏറെ മാറിയിരിക്കുന്നു. ഏറെ പരിഗണന അര്‍ഹിക്കുന്ന കൂട്ടരാണ് ഇവരെന്ന തിരിച്ചറിവ് സമൂഹത്തിനും സര്‍ക്കാരിനും ഇന്നുണ്ട്. ശേഷി പ്രകടിപ്പിക്കാനുള്ള അവസരങ്ങള്‍ ലഭ്യമാകുമ്പോള്‍ ഫലപ്രദമായി ഇവര്‍ വിനിയോഗിക്കുന്നുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ബഡ്സ് സ്‌കൂളുകളേയും റീഹാബിലിറ്റേഷന്‍ സെന്ററുകളേയും കൂടുതല്‍ ജനകീയമാക്കാനുള്ള ഇടപെടലുകളാണ് ജില്ലയിലൊട്ടാകെ നടക്കുന്നതെന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ച് പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ പറഞ്ഞു. മാതൃകാപരമായ, ചിട്ടയായ പ്രവര്‍ത്തങ്ങള്‍ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. സര്‍ഗാത്മകവും വ്യത്യസ്തവുമായ കഴിവുകള്‍ ഉള്ളവരാണ് ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററുകളിലെ കുട്ടികള്‍ എന്നതിന് തെളിവാണ് ഇവര്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍. പാഴ്വസ്തുക്കളായി വലിച്ചെറിയപ്പെടുന്ന വസ്തുക്കള്‍ കൊണ്ട് പോലും മനോഹരമായ കലാസൃഷ്ടികള്‍ സൃഷ്ടിക്കുന്ന ഇക്കൂട്ടര്‍, ‘വേസ്റ്റ്’ ‘വെല്‍ത്ത്’ ആണെന്ന സന്ദേശം കൂടി ഈ സംരംഭത്തിലൂടെ സമൂഹത്തിന് നല്‍കുന്നുണ്ട്. ഈ സന്ദേശം സമൂഹം പിന്തുടരാന്‍ തയാറായാല്‍ നിരത്തുകള്‍ മാലിന്യമുക്തമാവുമെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.