തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള വാട്ടര്‍ ടാങ്ക് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് നിര്‍വഹിച്ചു. 2023 -24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 30 ഗുണഭോക്താക്കള്‍ക്ക് വാട്ടര്‍ ടാങ്ക് നല്‍കിയത്. ശാന്തമ്മ ആര് നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റിക്കു മോനി വര്‍ഗീസ്, ഷൈജു എം സി, ഷീന മാത്യു, ചന്ദ്രു എസ് കുമാര്‍, ശില്പ പ്രദീപ്, അനിത, ബിന്ദു എന്നിവര്‍ പങ്കെടുത്തു.
Advertisements