തിരുവല്ല : ആഴമാർന്ന മാനുഷിക മൂല്യങ്ങളും ആത്മിക വളർച്ചയും സമൂഹിക പുരോഗതിക്ക് അനിവാര്യമെന്ന് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള പറഞ്ഞു . കാവുംഭാഗം സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രൽ ദൈവാലയ അംഗമായ ഫാ. ബാബു പെരിങ്ങോളിന്റെ 40-ാമത് പൗരോഹിത്വ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവിക നന്മകളെ സ്വീകരിച്ച് സമൂഹത്തിന്റെ ഉന്നമനത്തിനായി നിലകൊള്ളുന്ന ഫാ. ബാബു പെരിങ്ങോളിന്റെ അതുല്യമായ സംഭാവനകൾ സമൂഹിക പുരോഗതിയിൽ ക്രിയാത്മകമായ ചലനം സൃഷ്ടിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
യാക്കോബായ സുറിയാനി സഭ പ്രാദേശിക തലവൻ ബസേലിയേസ് തോമസ് പ്രഥമൻ ബാവ അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം പി, എബ്രഹാം മോർ സേവേറിയോസ്, കുറിയാക്കോസ് മോർ ഈവാനിയോസ്, കെ സി ജോസഫ്, ജി രാമൻ നായർ, വർഗീസ് മാമ്മൻ, അനു ജോർജ് തുടങ്ങി സാമുദായിക രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.