മല്ലപ്പള്ളി : പിണറായി സർക്കാർ കേരളത്തെ ലഹരി മാഫിയക്ക് അടിയറ വെച്ചിരിക്കുന്നയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആബിദ് ഷഹിം. യൂത്ത് കോൺഗ്രസ് ആനിക്കാട് മണ്ഡലം കൺവൻഷൻ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നൗഷാദ് മറ്റപ്പള്ളി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലിൻസൺ പാറോലിക്കൽ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ, പി ജി ദിലീപ് കുമാർ, കെ പി ഫിലിപ്പ്, ദേവദാസ് മണ്ണൂരാൻ, പ്രമീള വസന്ത് മാത്യു, ടോണി ഇട്ടി , ലിബിൻ വടക്കേടത്ത്, ലിനോജ് പുളിക്കൻ, നിതിൻ കൊല്ലറക്കുഴി, ലതേഷ് കുമാർ, ലിഞ്ജു ജോർജ് ജോസഫ് എന്നിവർ പ്രസംഗിച്ചു.