തിരുവല്ല : ലാഭത്തിൽ പ്രവർത്തിച്ചു വന്നതുൾപ്പെടെയുള്ള പൊതുമേഖലാസ്ഥാപനങ്ങൾ പിണറായിയുടെ ഭരണത്തിൽ നിലനിൽപ്പ് ഭീഷണിയിൽ ആണെന്ന് കെ ശിവദാസൻ നായർ എക്സ് എംഎൽഎ പ്രസ്താവിച്ചു. തിരുവല്ല ട്രാക്കോ കേബിളിലെ തൊഴിലാളികൾ പട്ടിണിയിലാണ്. പുളിക്കീഴ് ഷുഗർ ഫാക്ടറിയുടെ സ്ഥലം കൈമാറ്റം ചെയ്യുവാൻ അണിയറ നീക്കം നടക്കുകയാണ്. റാന്നിയിൽ നടക്കുന്ന ഐ എൻ ടി യു സി ജില്ലാ സമ്മേളന നഗറിൽ സ്ഥാപിക്കുവാനുള്ള ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വ. സതീഷ് ചാത്തങ്കരി ക്യാപ്റ്റനായുള്ള കൊടിമരം ജാഥ പുളിക്കീഴിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശിവദാസൻ നായർ.
ഐ എൻ ടി യു സി മണ്ഡലം പ്രസിഡൻ്റ് റ്റി സി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ഈപ്പൻ കുര്യൻ, അഡ്വ. റെജി തോമസ്, ഐ എൻ ടി യു സി നേതാക്കളായ എ ഡി ജോൺ, പി എം റെജിമോൻ, അഡ്വ. രാജേഷ് ചാത്തങ്കരി, മണ്ഡലം പ്രസിഡൻ്റുമാരായ തോമസ് പി വർഗീസ്, ക്രിസ്റ്റഫർ ഫിലിപ്പ് , സജി എം മാത്യു, പോൾ തോമസ്, ബിനു കുര്യൻ, വിശാഖ് വെൺപാല, അഭിലാഷ് വെട്ടിക്കാടൻ, എൻ എ ജോസ്, സന്ദീപ് തോമസ്, കെ എം സലിം, അജി മഞ്ഞാടി, പി എം ജോൺ, സാം പട്ടേരിൽ, മോളമ്മ തോമസ്, രതീഷ് ആർ, എ ജി ജയദേവൻ, ജിജി മൈക്കിൾ എന്നിവർ പ്രസംഗിച്ചു.