പത്തനംതിട്ട : നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ഇരട്ടസഹോദരന്മാരെ ആറ് മാസത്തേക്ക് കരുതൽ തടങ്കലിലാക്കി. ചെന്നീർക്കര പ്രക്കാനം വലിയവട്ടം കുന്നുംപുറത്ത് വീട്ടിൽ തുളസിയുടെ മക്കളായ കണ്ണൻ (മായാസെൻ 32), വിഷ്ണു ( ശേഷാസെൻ 32) എന്നിവരെയാണ് കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ ( തടയൽ ) നിയമപ്രകാരം ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടറുടെ ഉത്തരവനുസരിച്ച് തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചത്.
Advertisements
അടിപിടി, വധശ്രമം, മാരകായുധം ഉപയോഗിച്ചുള്ള ആക്രമണം, കഠിന ദേഹോപദ്രവം, വീടുകയറിയുള്ള ആക്രമണം, വാഹനം നശിപ്പിക്കൽ, സംഘം ചേർന്നുള്ള ആക്രമണം, സ്ത്രീകൾക്കെതിരായ അതിക്രമം, കഞ്ചാവ് കച്ചവടം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പ്രതികളാണ് ഇവർ