പത്തനംതിട്ട :
പ്രധാനമന്ത്രി കിസാന്‍ സമ്മാന നിധി പദ്ധതിയില്‍ ആനുകൂല്യം ലഭിക്കാത്തവര്‍ തപാല്‍ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ് ബാങ്ക് വഴി ആധാര്‍ സീഡ് ചെയ്തു അക്കൗണ്ട് തുടങ്ങാന്‍ അവസരം. സെപ്റ്റംബര്‍ 30ന് മുന്‍പായി പോസ്റ്റ് ഓഫീസുകള്‍ വഴി ആധാര്‍ സീഡ് ചെയ്താല്‍ ഒക്ടോബറില്‍ വിതരണം ചെയ്യുന്ന അടുത്ത ഗഡുവും മുടങ്ങിയ ഗഡുവും കര്‍ഷകര്‍ക്ക് ലഭിക്കും. ആധാര്‍ നമ്പര്‍, ഒ ടി പി ലഭിക്കാന്‍ മൊബൈല്‍ഫോണ്‍, അക്കൗണ്ട് തുറക്കാന്‍ 200 രൂപ എന്നിവയുമായി പോസ്റ്റ് ഓഫീസിലോ പോസ്റ്റുമാനെയോ സമീപിക്കാം.
ആനുകൂല്യം ലഭിക്കാന്‍ ആധാര്‍ ബന്ധിത ബാങ്ക് അക്കൗണ്ട് തുടങ്ങണം. അക്ഷയ കേന്ദ്രം വഴിയോ വെബ്‌സൈറ്റ് മുഖേന സെല്‍ഫ് മോഡിലോ ആധാര്‍ ഉപയോഗിച്ച് ഇ-കെ.വൈ.സി രജിസ്‌ട്രേഷന്‍ നടത്തണം. കൃഷി ഭവനില്‍ ഭൂരേഖ സമര്‍പ്പിക്കലും പരിശോധനയും നടത്തണം.
പ്രധാനമന്ത്രി കിസാന്‍ ആനുകൂല്യം ലഭിക്കാത്തവര്‍ തപാല്‍ വകുപ്പിന്റെ അക്കൗണ്ട് തുടങ്ങണം
Advertisements