പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം : മാർച്ച് 8, 9,10 തിരുവല്ലയിൽ

തിരുവല്ല : ഉന്നത വിദ്യാഭ്യാസ രംഗത്തെ ഏറ്റവും വലിയ സംഘടനയായ ആൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ്റെ (എ കെ പി സി ടി എ) അറുപത്തി 66-ാം സംസ്ഥാന സമ്മേളനം മാർച്ച് 8, 9, 10 തീയ്യതികളിൽ തിരുവല്ലയിൽ നടക്കും.
മാർച്ച് 8 അന്തർദേശീയ വനിതാ ദിനത്തിൽ വനിതാ സമ്മേളനത്തോടു കൂടിയാണ് സമ്മേളനം ആരംഭിക്കുന്നത്. മുൻ മന്ത്രി പി കെ ശ്രീമതി വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യും.
ആയിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖർ വിവിധ സെഷനുകളിൽ സംബന്ധിക്കും. അന്തർദ്ദേശീയവും ദേശീയവുമായ രാഷ്ട്രീയ കാലാവസ്ഥയെക്കുറിച്ചും വൈജ്ഞാനിക മേഖലകളെക്കുറിച്ചും ജെൻഡർ’ സെൻസിറ്റൈസേഷനെക്കുറിച്ചുമെല്ലാം ആശയവിനിമയം നടത്തും. മതനിരപേക്ഷ ജനാധിപത്യം, ഫെഡറലിസം വൈജ്ഞാനിക സമൂഹം എന്നതാണ് സമ്മേളന മുദ്രാവാക്യം.

Advertisements

സമ്മേളനത്തിന്റെ ഭാഗമായി വിവിധ അനുബന്ധ പരിപാടികൾ നടന്നുവരുന്നു. സമ്മേളനത്തിൻ്റെ ലോഗോ ബെന്യാമിൻ പ്രകാശനം ചെയ്തു.
പത്തനംതിട്ട ജില്ലയിലെ മുൻകാല നേതാക്കളുടെ സംഗമം 21 ന് ആറന്മുളയിൽ നടക്കും. ഓർമ്മയുടെ തീരത്ത് എന്ന ഈ പരിപാടിയുടെ ഉദ്ഘാടനം എകെപിസിടിഎ മുൻ ജനറൽ സെക്രട്ടറി പ്രൊഫ.പ്രതാപചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്യും.
എ കെ പി സി ടി എ ജനറൽ സെക്രട്ടറി ഡോ. സി പത്മനാഭൻ മുഖ്യപ്രഭാഷണം നടത്തും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എ കെ പി സി ടി എ തിരുവല്ല മണ്ഡലത്തിലെ പ്രധാന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ദേശീയ വിദ്യാഭ്യാസ നയം 2020 ൻ്റെ ചുവടുപിടിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്ത് നടത്തുന്ന കമ്പോളവൽക്കരണം വാണിജ്യവൽക്കരണം വർഗീയവൽക്കരണം എന്നിവ തുറന്നുകാട്ടുന്നതിന്റെ ഭാഗമായി ഫെബ്രുവരി 22- 24 വരെയുള്ള ദിവസങ്ങളിൽ ജനസദസ്സുകൾ സംഘടിപ്പിക്കും. ഫെബ്രുവരി 29 ന് ജില്ലയിലെ എയ്ഡഡ് കോളേജുകൾ കേന്ദ്രീകരിച്ച് തെരുവ് നാടകവും കൂടി കോർത്തിണക്കി വിളംബര ജാഥ സംഘടിപ്പിക്കും. റാന്നി എംഎൽഎ അഡ്വ.പ്രമോദ് നാരായണൻ വിളംബര റാലിയുടെ ഉദ്ഘാടനം നിർവഹിക്കും.
സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രതിനിധികൾ നൽകുന്ന പുസ്തകങ്ങൾ ശേഖരിച്ച് ജില്ലയിലെ ട്രൈബൽ ലൈബ്രറികൾ നവീകരിക്കും. മാർച്ച് എട്ടിന് സംഘടന അംഗങ്ങൾക്കായുള്ള കായിക മത്സരങ്ങൾ നടക്കും.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ ചരിത്രവും സംഘടന ചരിത്രവും രണ്ടല്ല. ശ്യാം ബി മേനോൻ കമ്മീഷന്റെ റിപ്പോർട്ടനുസരിച്ച് വിവിധ സർവകലാശാലകളിലെ നാല് വർഷ ബിരുദ പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.

കേരളത്തെ വിജ്ഞാനസമൂഹമായി പരിവർത്തിപ്പിക്കുന്നതിന് വേണ്ടിയുള്ള ചുമതല എ കെ പി സി ടി എ എന്ന സംഘടന നിർവഹിച്ചു വരുന്നു. കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയെ ഊന്നൽ മേഖലയായി കണ്ട് രാജ്യാന്തര നിലവാരമുള്ള വിദ്യാഭ്യാസത്തിൻ്റെ ഒരു ഹബായി കേരളത്തെ മാറ്റാനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനിടെയാണ് സമ്മേളനം ചേരുന്നത്
മാർച്ച് എട്ടിന് തിരുവല്ല ടൈറ്റ് സെക്കൻഡ് ടീച്ചർ ട്രെയിനിങ് കോളേജിൽ പ്രതിനിധി സമ്മേളനം നടക്കും. മാർച്ച് 9,10 തീയതികളിൽ മുത്തൂർ ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം പോളിംഗ് ബ്യൂറോ അംഗം സുഭാഷിനി അലി നിർവഹിക്കും. ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു മുഖ്യ പ്രഭാഷണം നിർവഹിക്കും. കേരളത്തിലെ ഏറ്റവും മികച്ച കോളേജ് യുണിയൻ പ്രവർത്തനങ്ങൾക്ക് നൽകുന്ന അഭിമന്യു അവാർഡ് ഉന്നത വിദ്യാഭ്യാസ മന്ത്രി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി യൂണിയന് സമ്മാനിക്കും.

ഈ വർഷം സർവീസിൽനിന്ന് വിരമിക്കുന്ന അംഗങ്ങളുടെ യാത്രയപ്പ് സമ്മേളനം മുൻ വൈദ്യുതി വകുപ്പ് മന്ത്രി എ കെ ബാലൻ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം പോളിറ്റ് ബ്യൂറോ അംഗം എം. വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുകയും, മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് മുഖ്യപ്രഭാഷണം നിർവഹിക്കുകയും ചെയ്യും. ഞായറാഴ്ച നടക്കുന്ന ആർ ആർ സി പ്രഭാഷണം ശബനം ഹാഷ്മി നിർവഹിക്കും.

മാർച്ച് 8 വനിതാ ദിനമാണ്. സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ വിവിധ മാനങ്ങൾ ചർച്ച ചെയ്യേണ്ടുന്ന വേദിയായി കൂടി സമ്മേളന വേദി മാറും. ലിംഗപദവിയുടെ കാര്യത്തിൽ എല്ലാ ഇടങ്ങളിലും വിവേചനം അനുഭവിക്കുന്ന സ്ത്രീകളുടെ അവസ്ഥയെ രാഷ്ട്രീയമായി അഭിസംബോധന ചെയ്യുന്ന പരിപാടികൾക്ക് സമ്മേളനവേദി സാക്ഷിയാകും.

വാർത്താ സമ്മേളനത്തിൽ
സംഘാടക സമിതി ചെയർമാൻ പി ബി ഹർഷകുമാർ, വൈസ് ചെയർമാൻ അഡ്വ.ഫ്രാൻസിസ് വി ആൻ്റണി, എകെപിസിടിഎ സംസ്ഥാന വൈസ് പ്രസിഡൻ്റ് ടിആർ മനോജ്, സെക്രട്ടറി ഡോ.എ യു അരുൺ, ജില്ലാ പ്രസിഡൻ്റ് ഡോ. ലതാകുമാരി, സെക്രട്ടറി റെയ്സൺ സാം രാജു എന്നിവർ സംബന്ധിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.