കൂണ്‍ കൃഷി വ്യാപനത്തിന് ധനസഹായത്തോടെ വിപുല പദ്ധതി

പത്തനംതിട്ട : കൂണ്‍ കൃഷി വ്യാപനത്തിന് രാഷ്ട്രീയ കൃഷി വികാസ് യോജനയില്‍ നിന്നുളള ധനസഹായത്തോടെ വിപുലമായ പദ്ധതി സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ വഴി നടപ്പാക്കുന്നു. സംസ്ഥാന വ്യാപകമായി 100 കൂണ്‍ ഗ്രാമങ്ങള്‍ തുടങ്ങുവാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.വളരെ ഗുണമേന്മയുളളതും പ്രോട്ടീന്‍ ഏറ്റവും കൂടുതലുളള മാംസ്യേതര ഭക്ഷണ പദാര്‍ഥമായതിനാലും ഔഷധ ഗുണമേറെയുളളതിനാലും കൂണ്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കേണ്ടതായിട്ടുണ്ട്. ഭക്ഷണ യോഗ്യമായ ചിപ്പിക്കൂണ്‍, പാല്‍ക്കൂണ്‍ എന്നിവയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. പത്തനംതിട്ട ജില്ലയില്‍ ആറു കൂണ്‍ ഗ്രാമങ്ങളാണ് ഒരുങ്ങുന്നത്. 600 ചെറുകിട യൂണിറ്റുകളാണ് ലക്ഷ്യമിടുന്നത്. ഓരോ കൂണ്‍ ഗ്രാമത്തിലും ചെറുകിട യൂണിറ്റുകള്‍, വിത്ത് ഉത്പാദന യൂണിറ്റുകള്‍, സംഭരണ കേന്ദ്രങ്ങള്‍, മൂല്യവര്‍ദ്ധിത ഉത്പന്ന ഉത്പാദന യൂണിറ്റുകള്‍, മാലിന്യ സംസ്‌ക്കരണ സംവിധാനം എന്നിവയുണ്ടാകും.

Advertisements

ചെറുകിട കൂണ്‍കൃഷി യൂണിറ്റ് എന്നതില്‍ 80-100 തടങ്ങള്‍വരെ കൃഷിചെയ്യുന്ന കര്‍ഷകര്‍ക്ക് പദ്ധതി ചെലവിന്റെ 40 ശതമാനം സഹായധനമായി പരമാവധി 11250 രൂപയും വന്‍കിട യൂണിറ്റുകള്‍ക്കും, കൂണ്‍വിത്തുല്പാദന യൂണിറ്റുകള്‍ക്കും രണ്ടു ലക്ഷം രൂപ വരെയും സഹായധനം ലഭിക്കും. കംപോസ്റ്റ് യൂണിറ്റുകള്‍ക്ക് പദ്ധതി ചെലവിന്റെ പകുതി സഹായധനം പരമാവധി 50000 വരെ ലഭിക്കും.
മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ തയാറാക്കുന്നതിനുളള യൂണിറ്റുകള്‍ക്കും സംഭരണ കേന്ദ്രങ്ങള്‍ക്കും പദ്ധതി ചെലവിന്റെ 50 ശതമാനം സഹായധനമായ ഒരു ലക്ഷം രൂപയും, രണ്ടു ലക്ഷം രൂപയും യഥാക്രമം ലഭ്യമാകും. ഓരോ കൂണ്‍ ഗ്രാമത്തിനും ഈ പദ്ധതിയില്‍ ആവശ്യമായ സൗജന്യ പരിശീലനം നല്‍കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംരംഭങ്ങള്‍ തുടങ്ങാന്‍ താത്പര്യമുളള കര്‍ഷകരും കര്‍ഷക കൂട്ടായ്മകളും അതത് പഞ്ചായത്തിലെ കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജാന്‍സി കെ. കോശി അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.