പന്തളം : പൊതു വിദ്യാലയങ്ങള്‍ കുട്ടികളുടെ മനം കവരുന്നുവെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. തോട്ടക്കോണം ഗവണ്മെന്റ് എല്‍പി സ്കൂളില്‍ എസ്എസ്കെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച അഡീഷണല്‍ ക്ലാസ് മുറിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.
അധ്യാപകര്‍ കുട്ടികളെ അന്വേഷിച്ചു പോയിരുന്ന സാഹചര്യത്തില്‍ നിന്നും സ്കൂളുകള്‍ തേടി കുട്ടികളും രക്ഷകര്‍ത്താക്കളും എത്തുന്ന നിലയിലേക്ക് സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങള്‍ മുന്നേറിയെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
ഒന്‍പതര ലക്ഷം രൂപ ഉപയോഗിച്ചാണ് ക്ലാസ് റൂം നിര്‍മ്മിച്ചത്. നഗരസഭ ചെയര്‍പേഴ്സണ്‍ സുശീല സന്തോഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എസ്എംസി ചെയര്മാന് വിനോദ് തച്ചുവേലില്‍ മുഖ്യപ്രഭാഷണം നടത്തി. പന്തളം നഗരസഭ വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ബെന്നി മാത്യു, കൗണ്‍സിലര്‍മാരായ കെ.ആര് വിജയകുമാര്‍, സുനിതാ വേണു, പി.കെ പുഷ്പലത, കെ.വി പ്രഭ, പന്തളം മഹേഷ്, രത്നമണി സുരേന്ദ്രന്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. ശ്രീകല, കെ.ജി പ്രകാശ് കുമാര്‍, പി.ഉദയന്‍, ഡെയ്സി വര്‍ഗീസ്, ശ്യാമ മധു, എസ്. അനില, ഓമനക്കുട്ടന്, ഹെഡ്മിസ്ട്രസ് ജി. അശ്വതി തുടങ്ങിയവര്‍ പങ്കെടുത്തു.