തിരുവല്ല :
പുറമറ്റം ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത് കുമാര്‍ ലാപ്ടോപ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി ജോണ്‍ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ കെ. ഓ മോഹന്‍ദാസ്, റോഷ്നി ബിജു, സൗമ്യ ജോബി, ജൂലി കെ വര്‍ഗീസ്, സാബു ബെഹനാന്, ഷിജു പി കുരുവിള , ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അനില്‍ കുമാര്‍ , അസിസ്റ്റന്റ് സെക്രട്ടറി ഉണ്ണികൃഷ്ണന് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Advertisements