കുറ്റൂർ – മനയ്ക്കച്ചിറ റോഡിലെ റെയിൽവേ അടിപ്പാത അടച്ചിടും ; അടിപ്പാത ഇടയ്ക്കിടെ പൂർണമായി അടച്ചിടുന്നത് ഈ റോഡിന്റെ പ്രാധാന്യത്തെ തകർക്കാൻ : യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജേഷ്

തിരുവല്ല :
തിരുവല്ല എം സി റോഡിനെയും ടി കെ റോഡിനെയും ബന്ധിപ്പിച്ച് തിരുവല്ലയുടെ ഔട്ടർ ബൈപാസ് ആയി ഉപയോഗിക്കുന്ന ഗതാഗത തിരക്കേറിയ കുറ്റൂർ – മനയ്ക്കച്ചിറ റോഡിലെ കുറ്റൂർ റെയിൽവേ അടിപ്പാത അറ്റകുറ്റപ്പണികൾക്കായി 10 ദിവസം പൂർണ്ണമായും അടച്ചിടും. പത്തനംതിട്ട ജില്ലയിലെ പടിഞ്ഞാറൻ പ്രദേശങ്ങളിലേക്കും ആലപ്പുഴ ജില്ലകളിലേക്കുള്ള നിർമ്മാണ പ്രവർത്തികൾക്ക് ആവശ്യമായ മണ്ണും, കല്ലുമടക്കമുള്ള സാമഗ്രികൾ കൊണ്ടുപോകുന്ന വലിയ ടോറസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കൂടുതലും കടന്നുപോകുന്നത് ഈ റോഡിലൂടെയാണ്.

Advertisements

അറ്റകുറ്റപ്പണികൾക്കായി 2022 നവംബറിൽ ഒരു മാസക്കാലം ഈറോഡ് പൂർണമായി അടച്ചിട്ടിരുന്നു. ഡിസംബർ 9നാണ് നിർമ്മാണം പൂർത്തീകരിച്ച് റോഡ് തുറന്നു കൊടുത്തത്. ഏതാനും നാളുകൾക്കു ശേഷം അടിപ്പാതയിൽ വലിയ കുഴികൾ രൂപപ്പെടുകയും റോഡിന് കുറുകെയുള്ള ഓടയ്ക്കു മുകളിൽ സ്ഥാപിച്ച ഇരുമ്പ് കവറേജ് തകരുകയും യാത്ര ദുഷ്കരമാവുകയും ചെയ്തിരുന്നു. ഒരു മാസം മുമ്പ് റോഡിലെ കുഴികളിൽ പണികൾ നടത്തിയെങ്കിലും ഓടയ്ക്ക് മുകളിലെ ഇരുമ്പ് കവറേജ് കൂടുതൽ തകർന്നത് വാഹന യാത്രക്കാർക്ക് അപകടവും ദുരിതവുമാണ് ഉണ്ടാക്കിക്കൊണ്ടിരുന്നത്.
മികച്ച എൻജിനീയറിങ് വൈദഗ്ധ്യം ഉള്ള റെയിൽവേ നടത്തിയ ഇത്തരം നിർമ്മാണ പ്രവർത്തനങ്ങളിലെ പാകപ്പിഴ മൂലവും ഗതാഗത തിരക്കേറിയ ഈ റോഡ് ഇടയ്ക്കിടെ പൂർണമായി അടച്ചിടുന്നത് ഈ റോഡിന്റെ പ്രാധാന്യത്തെ തകർക്കാനാണെന്നും യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജേഷ് ആരോപിച്ചു. ഈ മാസം അഞ്ചു മുതൽ 14 വരെയാണ് അറ്റകുറ്റ പണികൾക്കായി റോഡ് പൂർണമായും അടച്ചിടുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.