പത്തനംതിട്ട : ജില്ലയിൽ മലയോര യാത്രയ്ക്ക് നിയന്ത്രണമേർപ്പെടുത്തി ഉത്തരവ്. മലയോര മേഖലകളിലേക്കുള്ള എല്ലാ യാത്രകളും രാത്രി ഏഴ് മുതല്‍ രാവിലെ ആറ് വരെ നിരോധിച്ചു. നവംബർ 24 വരെയാണ് നിയന്ത്രണം തുടരുക. വിനോദ സഞ്ചാരത്തിനായുള്ള കയാക്കിംഗ്, കുട്ടവഞ്ചി സവാരി, ബോട്ടിംഗ് എന്നിവയ്ക്കും നിരോധനമേർപ്പെടുത്തി. എന്നാൽ ശബരിമല തീര്‍ത്ഥാടകര്‍ക്ക് നിരോധനം ബാധകമല്ല. തീര്‍ത്ഥാടകര്‍ ശബരിമലയിലേക്കും തിരിച്ചുമുള്ള രാത്രി യാത്രകളില്‍ ജാഗ്രത പുലർത്തണമെന്നും നിർദേശിച്ചു.
ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ മഴ തുടരുകയാണ്. പത്തനംതിട്ടയിൽ ഉരുൾപൊട്ടി. ചെന്നീർക്കര ഊന്നുകൽ ഭാഗത്ത് ഉരുൾപൊട്ടലിൽ വ്യാപകമായി കൃഷി നശിച്ചു. ഇടുക്കിയിൽ മഴയെ തുടർന്ന് മലയോര മേഖലകളിലെ റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു.