തിരുവല്ല : ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സദ്ഭാവന ദിനാചാരണം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല ഉദ്ഘാടനം ചെയ്തു. ശാസ്ത്ര വിവര സാങ്കേതിക രംഗങ്ങളിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ രാജീവ് ഗാന്ധിയുടെ സംഭാവനയാണ് ദീർഘവീക്ഷണത്തോടെയുള്ള വികസന കാഴ്ചപ്പാടുകളാണ് ഇന്നും രാജ്യത്തെ മുന്നോട്ട് നയിക്കുന്നതെന്ന് റോബിൻ പരുമല അഭിപ്രായപ്പെട്ടു.
നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെൺപാല, ജനറൽ സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മണിരാജ് പുന്നിലം, അശോക് കുമാർ, ബിനു ഗോപാൽ, വിനു ജേക്കബ്, മനോജ് ചെറിയാൻ, ഷൈജു ദാസ്, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ജിബിൻ കാലായിൽ, ശ്രീജിത്ത് തുളസിദാസ്, ടോണി ഇട്ടി, മുന്ന വസിഷ്ടൻ, സുജിത് മാത്യു കോട്ടൂർ എന്നിവർ പ്രസംഗിച്ചു.