റാന്നി ഗ്രാമപഞ്ചായത്ത് ഹരിത കര്‍മസേനയ്ക്കുള്ള ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡിന്റെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ പ്രകാശ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നിര്‍വഹിച്ചു. ഇന്ത്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ലഭ്യമാക്കുന്ന ഇന്‍ഷുറന്‍സ് കാര്‍ഡില്‍ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്ന നിരവധി സേവനങ്ങള്‍ ലഭ്യമാണ്. പഞ്ചായത്തിലെ 23 ഹരിത കര്‍മ സേനാംഗങ്ങള്‍ക്കാണ് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് നല്‍കിയത്.
വാര്‍ഡംഗങ്ങളായ മന്ദിരം രവീന്ദ്രന്‍, പ്രസന്നകുമാരി, സിന്ധു സഞ്ജയന്‍, പഞ്ചായത്ത് സെക്രട്ടറി മിനി മറിയം ജോര്‍ജ്, അസിസ്റ്റന്റ് സെക്രട്ടറി വി.എച്ച് സതീഷ്, ഹരിത കര്‍മ സേനാ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
Advertisements