റാന്നിയിൽ ജൂവലറിയിൽ മോഷണം നടത്തിയ സ്ത്രീ പിടിയിൽ

റാന്നി : ജൂവലറിയിൽ മോഷണം നടത്തിയ സ്ത്രീയെ പൊലീസിൽ ഏൽപ്പിച്ച് മാതൃകയായി ജീവനക്കാരി. സ്വർണവള മോഷ്ടിച്ചതിന് ഇടുക്കി ഉടുമ്പൻചോല സ്വദേശിനിയായ 46 കാരി പിടിയിലായത്. ഇട്ടിയപ്പാറയിലെ ജോസ്കോസ് ജൂവലറിയിലാണ് മോഷണം നടന്നത്.

Advertisements

സ്വർണവള അപഹരിച്ച് ബാഗിലിട്ട് നടന്നു പോയ സ്ത്രീയെ പിന്നാലെ എത്തി സാഹസികമായി ജീവനക്കാരി പിടികൂടുകയായിരുന്നു. ആഭരണങ്ങൾ വാങ്ങാനെന്ന വ്യാജേന കടയിൽ എത്തി വളകൾ പരിശോധിക്കുന്നതിനിടെ ബാഗിനുള്ളിലേക്ക് ഒരു വള ഒളിപ്പിക്കുകയായിരുന്നു.
ഇതിന് ശേഷം പിന്നീട് വരാമെന്ന് പറഞ്ഞ് പുറത്തിറങ്ങി വേഗം നടന്നു പോയി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംശയം തോന്നിയ ജീവനക്കാരി പിന്നാലെ നടന്ന് ബസ് സ്റ്റാൻഡിൽ എത്തി അനുനയിപ്പിച്ച് കടയിൽ എത്തിച്ച് ചോദ്യം ചെയ്യുന്നതിനിടെ മോഷണം നടത്തിയ സ്ത്രീ കുതറി ഓടാൻ ശ്രമിച്ചു. സംഭവ മറിഞ്ഞ് ജൂവലറിക്ക് മുമ്പിൽ ആളുകളും തടിച്ചു കൂടി.

റാന്നി എസ് ഐ കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്ത് എത്തി സ്ത്രീയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കേസ് എടുത്ത ശേഷം വൈകിട്ടോടെ കോടതിയിൽ ഹാജരാക്കി.

Hot Topics

Related Articles