റാന്നി : സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് സംസ്ഥാനവ്യാപകമായി താലൂക്ക് തലത്തില്‍ നടത്തിവരുന്ന പരാതി പരിഹാര അദാലത്ത് കരുതലും കൈത്താങ്ങും റാന്നി താലൂക്കില്‍ മെയ് 23 ന് രാവിലെ 10 മണി മുതല്‍ ഐത്തല മാര്‍ത്തോമ ഓഡിറ്റോറിയത്തില്‍ ആരോഗ്യ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര് അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടക്കും. പൊതു ജനങ്ങള്‍ക്ക് അന്നേ ദിവസം പുതിയ പരാതികള്‍ സമര്‍പ്പിക്കാം.
Advertisements