റാന്നി : നാട്ടിലിറങ്ങിയ കടുവയെ പിടിക്കാന്‍ 24 പേരടങ്ങുന്ന പ്രത്യേക ടീമിനെ നിയോഗിക്കുമെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് അറിയിച്ചു. പെരുനാട് ബഥനി പുതുവേല്‍ മേഖലയില്‍ നാട്ടിലിറങ്ങിയ കടുവ വളര്‍ത്തുമൃഗങ്ങള്‍ക്കും മനുഷ്യനും ഭീഷണിയായിരിക്കുന്ന സാഹചര്യത്തില്‍ കടുവയെ പിടിക്കാന്‍ പ്രത്യേക സംഘത്തെ നിയമിക്കണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ കഴിഞ്ഞദിവസം മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
8 പേരടങ്ങുന്ന മൂന്ന് സംഘമായി തിരിച്ചായിരിക്കും തിരച്ചില്‍ നടക്കുന്നത്. ടേണ്‍ അനുസരിച്ച് ഇവര്‍ മാറിമാറി തിരച്ചില്‍ നടത്തും.
കടുവയുടെ ആക്രമണത്തില്‍ കഴിഞ്ഞദിവസം കൊല്ലപ്പെട്ട പശുവിന്റെ ഉടമയ്ക്ക് 10000 രൂപ അടിയന്തിര സഹായമായി നല്‍കുമെന്നും മന്ത്രി പറഞ്ഞു.