പത്തനംതിട്ട :
പി.എന്‍ പണിക്കര്‍ അനുസ്മരണാര്‍ത്ഥം പത്തനംതിട്ട ജില്ലാ ലൈബ്രറി കൗണ്‍സില്‍, വിദ്യാഭ്യാസ വകുപ്പ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ എന്നിവരുടെ ഓഫീസ് എന്നിവരുടെ സഹകരണത്തോടെ 19ന് (നാളെ) വായന പക്ഷാചരണം സംഘടിപ്പിക്കും. രാവിലെ 10 ന് അടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാതല ഉദ്ഘാടനം കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ നിര്‍വഹിക്കും.
ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. പി.ജെ. ഫിലിപ്പ് അധ്യക്ഷനാവും. പത്തനംതിട്ട എസ്.പി വി. അജിത് വായനാദിന സന്ദേശം നല്‍കും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എ.പി. ജയന്‍ മുഖ്യപ്രഭാഷണം നടത്തും. പ്രൊഫ. ടി.കെ.ജി. നായര്‍ വായനാനുഭവം പങ്കുവയ്ക്കും. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എ.പി. ജയന്‍ മുഖ്യപ്രഭാഷണം നടത്തും. അടൂര്‍ നഗരസഭ അധ്യക്ഷ ദിവ്യ റെജി മുഹമ്മദ്, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്‌സി. അംഗം പ്രൊ. റ്റി.കെ.ജി. നായര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.ജി. ആനന്ദന്‍, എക്‌സി. അംഗം ആര്‍. തുളസീധരന്‍ പിള്ള, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ്. സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.ജെ. ആനന്ദന്‍ സ്വാഗതവും അടൂര്‍ തലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ജി. കൃഷ്ണകുമാര്‍ നന്ദിയും പറയും. പി.എന്‍. പണിക്കരുടെ ചരമദിനമായ 19 ന് ആരംഭിച്ച് ഐ.വി. ദാസിന്റെ ജന്മദിനമായ ജൂലൈ ഏഴിന് അവസാനിക്കുന്ന രീതിയിലാണ് ഈ വര്‍ഷത്തെ വായന പക്ഷാചരണം ആസൂത്രണം ചെയ്തിട്ടുള്ളത്.