റവന്യൂ റിക്കവറി – ബാങ്ക് വായ്പ കുടിശിക നിവാരണ മേള : ഫെബ്രുവരി ഏഴ്, എട്ട് തീയതികളില്‍

പത്തനംതിട്ട : ജില്ലാ ഭരണകൂടവും, കേരള ബാങ്കും സംയുക്തമായി നടത്തുന്ന ബാങ്ക് വായ്പ കുടിശിക നിവാരണമേള ഫെബ്രുവരി ഏഴ്, എട്ട് തീയതികളില്‍ രാവിലെ 10 മുതല്‍ പത്തനംതിട്ട കെഎസ്ആര്‍റ്റിസി ബസ് സ്റ്റാന്റിന് സമീപമുള്ള കേരളബാങ്കിന്റെ ഹെഡ് ഓഫീസ് ഓഡിറ്റോറിയത്തില്‍ നടക്കും. ഈ മേളയില്‍ കോഴഞ്ചേരി, കോന്നി താലൂക്കുകളിലെ റവന്യൂ റിക്കവറി നടപടി നിലനില്ക്കുന്ന ബാങ്ക് വായ്പാ കേസുകളില്‍ പരമാവധി ഇളവുകള്‍ നല്‍കി ഒറ്റത്തവണയായി തീര്‍പ്പാക്കുന്നതിന് അവസരമുണ്ടായിരിക്കും.
ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുന്നതിനും, വായ്പയിലെ പലിശയിലും, പിഴ പലിശയിലും ഇളവുകള്‍ ലഭ്യമാക്കി കുടിശിക വേഗത്തില്‍ തീര്‍പ്പാക്കുന്നതിനും ലഭിക്കുന്ന അവസരം പ്രയോജനപ്പെടുത്തണമെന്ന് പത്തനംതിട്ട റവന്യൂ റിക്കവറി തഹസില്‍ദാര്‍ അറിയിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.