തിരുവല്ല : കുറ്റൂർ പഞ്ചായത്ത് ഒന്ന്, രണ്ട് വാർഡുകളിൽ കൂടി കടന്ന് പോകുന്ന ചക്രക്ഷാളനക്കടവ് – കഥളിമംഗലം
പി ഡബ്ല്യൂ ഡി റോഡിന്റെ പല ഭാഗങ്ങളിലും ഇരുവശങ്ങളിലെ ടാറിങ് അടർന്നു മാറി കുഴികൾ രൂപപ്പെട്ട് ടാറിങും ഇരു വശവും തമ്മിൽ രണ്ട് തട്ടിലായി അപകടകരമായ അവസ്ഥയിലാണ്. സ്കൂൾ ബസ് ഉൾപ്പെടെ വലിയ വാഹനങ്ങൾ കടന്ന് പോകുമ്പോൾ ഇരുചക്ര വാഹനങ്ങൾക്കും മറ്റും സൈഡ് കൊടുക്കാൻ കഴിയാതെ അപകടം സംഭവിക്കുന്ന അവസ്ഥയിലാണ്. ആരാധനലായങ്ങളിലേക്കും ആഡിറ്റോറിയങ്ങളിലേക്കുമുള്ള റോഡിൽ വലിയ വാഹനങ്ങൾ കടന്നു പോകുന്നതുമാണ്. 6 മീറ്റർ വീതിയിലുള്ള റോഡിന്റെ
3.5 മീറ്റർ ടാറിങ് വീതി കഴിഞ്ഞുള്ള ഭാഗം കൂടി ഉപയോഗപ്പെടുത്തി നിർമാണം നടത്തി യാത്രക്കാരുടെ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവല്ല പി ഡബ്ല്യൂ ഡി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർക്ക് യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ പരാതി നൽകി.
കുറ്റൂരിൽ റോഡ് തകർന്ന് അപകടാവസ്ഥയിൽ : യൂത്ത് കോൺഗ്രസ് പരാതി നൽകി
Advertisements