പത്തനംതിട്ട :
ജില്ലയില്‍ ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ 9925 വിദ്യാര്‍ഥികള്‍. ഇതില്‍ 5110 ആണ്‍കുട്ടികളും 4815 പെണ്‍കുട്ടികളുമാണുള്ളത്. സര്‍ക്കാര്‍ സ്കൂളുകളില്‍ പരീക്ഷ എഴുതുന്ന 1516 പേരില്‍ 811 ആണ്‍കുട്ടികളും 705 പെണ്‍കുട്ടികളുമുണ്ട്. എയ്ഡഡ് സ്കൂളുകളില്‍ നിന്നായി 8080 വിദ്യാര്‍ഥികളില്‍ 4136 ആണ്‍കുട്ടികളും 3944 പെണ്‍കുട്ടികളുമുണ്ട്. അണ്‍എയ്ഡഡ് സ്കൂളുകളില്‍ നിന്നുള്ള 354 കുട്ടികളില്‍ 170 ആണ്‍കുട്ടികളും 184 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്.
പട്ടികജാതി വിഭാഗത്തില്‍ 946 ആണ്‍കുട്ടികളും 947 പെണ്‍കുട്ടികളുമായി 1893 വിദ്യാര്‍ഥികളും പട്ടികവര്‍ഗ വിഭാഗത്തില്‍ 66 ആണ്‍കുട്ടികളും 36 പെണ്‍കുട്ടികളുമായി 102 പേരും പ്രത്യേക പരിഗണന ആവശ്യമുള്ള 327 ആണ്‍കുട്ടികളും 141 പെണ്‍കുട്ടികളുമായി 468 പേരും പരീക്ഷ എഴുതും.
പത്തനംതിട്ട വിദ്യാഭ്യസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത് മൈലപ്ര എസ്എച്ച്എച്ച്എസ്- 262 കുട്ടികള്‍. തിരുവല്ല വിദ്യാഭ്യസ ജില്ലയില്‍ തിരുവല്ല എംജിഎംഎച്ച്എസ്എസ് – 307 വിദ്യാര്‍ഥികള്‍.
പരീക്ഷയ്ക്കായി 169 കേന്ദ്രങ്ങളാണ് ഒരുങ്ങിയിരിക്കുന്നത്. സര്‍ക്കാര്‍ സ്കൂള്‍ 50, എയ്ഡഡ് 108, അണ്‍എയ്ഡഡ് ഏഴ്, സ്പെഷ്യല്‍ മൂന്ന്, ടെക്നിക്കല്‍ ഒന്ന്.
പത്തനംതിട്ട ജില്ലയിൽ എസ് എസ് എൽ സി പരീക്ഷ എഴുതുന്നത് 9925 വിദ്യാർത്ഥികൾ : ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ വകുപ്പ്

Advertisements