മകരവിളക്ക് മഹോത്സവം ; വാട്ടർ അതോറിറ്റി പൂർണ്ണശേഷിയിൽ ജലശുദ്ധീകരണം ആരംഭിച്ചു

ശബരിമല :
കേരളാ വാട്ടർ അതോറിറ്റി ശബരിമലയിലെ ജലശുദ്ധീകരണശാലകളുടെ പ്രവർത്തനം പൂർണ്ണശേഷിയിലേക്കുയർത്തി. ശബരിമല തീർത്ഥാടന സീസണിൽ ഭക്തജന പ്രവാഹം സാധാരണ ആയിരിക്കുന്ന ദിവസങ്ങളിൽ 18 മണിക്കൂർ ജലശുദ്ധീകരണമാണ് നടക്കുന്നത്. മകരവിളക്ക് മഹോത്സവകാലത്തെ ഭക്തജനത്തിരക്കിൻ്റെ ഭാഗമായാണ് 13 ദശലക്ഷം ലിറ്ററിൻ്റെ ജലശുദ്ധീകരണശേഷി പൂർണ്ണമായി വിനിയോഗിക്കാൻ 24 മണിക്കൂർ ഉത്പാദനം ആരംഭിച്ചതെന്ന് വാട്ടർ അതോറിറ്റി പമ്പ അസിസ്റ്റൻ്റ് എഞ്ചിനീയർ പ്രദീപ്കുമാർ എം എസ് അറിയിച്ചു.

Advertisements

റിവേഴ്സ് ഓസ്മോസിസ് ( ആർ ഒ) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് ശബരിമലയിൽ ഭക്തജനങ്ങൾക്കായി കുടിവെള്ളം ഉൽപ്പാദിപ്പിക്കുന്നത്. അൾട്രാ വയലറ്റ് (യു വി) രശ്മികൾ ഉപയോഗിച്ച് ജലം അണുവിമുക്തമാക്കി വാട്ടർ അതോറിറ്റിയുടെ വാട്ടർ കിയോസ്കുകളിലൂടെ ഭക്തർക്ക് വിതരണം ചെയ്യും. 35000 ലിറ്റർ ശുദ്ധജലമാണ് ഇത്തരത്തിൽ പമ്പമുതൽ സന്നിധാനം വരെ വിതരണം ചെയ്യുന്നത്. ഇതിനായി 5000 ലിറ്റർ ശേഷിയുള്ള 13 ആർ ഒ പ്ലാൻ്റുകളാണ് ഉള്ളത്. കൂടാതെ നിലക്കലിൽ 1000 ലിറ്റർ കപ്പാസിറ്റി ഉള്ള 26 പ്ലാൻ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവയെല്ലാം തന്നെ ഇപ്പോൾ പൂർണ്ണതോതിൽ പ്രവർത്തിക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പമ്പ തൃവേണിയിലുള്ള ഇൻടേക്ക് പമ്പ്ഹൗസിൽ നിന്നുമാണ് ജലശുദ്ധീകരണത്തിനുള്ള റോവാട്ടർ ശേഖരിക്കുന്നത്. പ്രകൃതിദത്തമായി ഏറ്റവും മികച്ച വെള്ളമാണ് ഇതെന്നാണ് പരിശോധനാഫലങ്ങൾ സൂചിപ്പിക്കുന്നതെന്ന് പമ്പ അസിസ്റ്റൻ്റ് എഞ്ചിനീയർ സാക്ഷ്യപ്പെടുത്തുന്നു. പ്രഷർ ഫിൽട്രേഷൻ നടത്തി അണുവിമുക്തമാക്കിയാണ് ഇത് വിതരണം ചെയ്യുന്നത്. സന്നിധാനത്ത് 8 ദശലക്ഷം ലിറ്ററിൻ്റെയും പമ്പയിൽ 5 ദശലക്ഷം ലിറ്ററിൻ്റെയും വിതരണശേഷിയാണ് വാട്ടർ അതോറിറ്റിക്കുള്ളത്. 2024 ൽ എൻ എ ബി എൽ സർട്ടിഫിക്കേഷൻ ലഭിച്ച പമ്പയിലെ ടെസ്റ്റിങ് ലബോറട്ടറിയിൽ അസംസ്കൃത ജലവും ശുദ്ധജലവും പരിശോധനക്ക് വിധേയമാക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ശുദ്ധീകരിച്ച ജലം നീലിമല ബോട്ടം 2 ലക്ഷം ലിറ്റർ, നീലിമല ടോപ്പ് 2 ലക്ഷം ലിറ്റർ, അപ്പാച്ചിമേട് 2 ലക്ഷം ലിറ്റർ, ശരംകുത്തി 6 ലക്ഷം ലിറ്റർ സമ്പുകളിൽ ശേഖരിച്ചാണ് വിതരണം ചെയ്യുന്നത്. മകരവിളക്ക് സമയത്ത് ഈ ജലസംഭരണികൾ പൂർണ്ണശേഷി നിലനിർത്തും. മകരവിളക്ക് മഹോത്സവത്തിൻ്റെ ഭാഗമായി നിലക്കലിലേക്കുള്ള ടാങ്കർ മുഖേനയുള്ള ജലവിതരണം പ്രതിദിനം 1700 കിലോ ലിറ്ററിൽനിന്ന് 2000 കിലോ ലിറ്റർ ആയി ഉയർത്തിയിട്ടുണ്ട്. വാട്ടർ അതോറിറ്റിയുടെ പമ്പ സെക്ഷനിൽ നിലവിൽ 180 ജീവനക്കാരാണ് മൂന്ന് ഷിഫ്റ്റുകളിലായി ജലശുദ്ധീകണവും വിതരണവും നടത്തുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.