തിരുവല്ല : നിരണത്ത് വീട് കേന്ദ്രീകരിച്ച് മദ്യ വില്പന നടത്തിവന്നിരുന്ന 52 കാരനെ എക്സൈസ് സംഘം
അറസ്റ്റു ചെയ്തു. നിരണം വടക്കുഭാഗം തൈപറമ്പിൽ ടി എസ് സജീവ് ആണ് പിടിയിലായത് . ഇയാളിൽ നിന്നും അര ലിറ്ററിന്റെ 113 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവും പിടിച്ചെടുത്തു.
പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ
ബെവ്കോ ഔട്ട്‌ലെറ്റുകളിൽ നിന്നു പലപ്പോഴായി മദ്യം
വാങ്ങി സൂക്ഷിക്കുകയായിരുന്നു രീതി. ഔട്ട്‌ലെറ്റ് അവധി ദിവസങ്ങളിൽ ഇരട്ടി വിലയ്ക്കാണ് ഇയാൾ
മദ്യം വിറ്റിരുന്നത്. വീടിന്റെ പരിസരത്തു നിന്നാണ് 40 കുപ്പി മദ്യം ലഭിച്ചത്. തുടർന്നു നടത്തിയ ചോദ്യം
ചെയ്യലിൽ വീടിനുള്ളിൽ ചാക്കിൽ കെട്ടി രഹസ്യമായി വച്ചിരുന്ന 73 കുപ്പി മദ്യവും കണ്ടെടുത്തു. മദ്യം
വിറ്റുകിട്ടിയ പണവും ലഭിച്ചിട്ടുണ്ട്.
വീട് കേന്ദ്രീകരിച്ച് മദ്യവില്പന :113 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി നിരണം സ്വദേശി പിടിയിൽ
Advertisements