ശബരിമല : മകരവിളക്ക് മഹോത്സവത്തിൽ കലിയുഗവരദനെ ദർശിക്കാൻ ശബരിമലയിൽ എത്തുന്ന അയ്യപ്പഭക്തർക്ക് സുഗമായ ദർശനം ഒരുക്കുന്നതിനോടൊപ്പം സുരക്ഷയ്ക്കും കൃത്യമായ ക്രമീകരണങ്ങളുമായി സന്നിധാനത്ത് പോലീസ് അഞ്ചാംബാച്ച് ചുമതലയേറ്റു.
ശബരിമല സന്നിധാനത്ത് തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷാക്രമീകരണങ്ങൾ ഉറപ്പുവരുത്തുന്നതിനും പോലീസിന്റെ ഇ ഫേസ് ആണ് ചുമതലയറ്റത്. പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് സ്പെഷൽ ഓഫീസറും ഡിവൈഎസ്പി ശ്രീകാന്ത് അസിസ്റ്റൻറ് സ്പെഷ്യൽ ഓഫീസറുമായ 1800 പോലീസുകാരുൾപ്പെട്ട ബാച്ചാണ് ചുമതല ഏറ്റെടുത്തത്.
പുലർച്ചെ 3 മണി മുതൽ 11 വരെയുള്ള സമയങ്ങളിൽ വിവിധ ടേണുകളിൽ ആയിട്ടാണ് ഇവരെ ഡ്യൂട്ടിക്ക് നിയോഗിക്കുക റെസ്പോൺസ് ടീം ബോംബ് സ്ക്വാഡ് ടെലി കമ്മ്യൂണിക്കേഷൻ ടീം തുടങ്ങിയ പോലീസ് വിഭാഗങ്ങളും സന്നിധാനത്ത് പ്രവർത്തിക്കുന്നു. ഡ്യൂട്ടിയിൽ പ്രവേശിച്ച പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിന്റെ ഉദ്ഘാടനം കണ്ണൂർ മേഖല ഡി ഐ ജി തോംസൺ ജോസ് നിർവഹിച്ചു. സുരക്ഷയോടൊപ്പം തീർത്ഥാടകരോടുള്ള മികച്ച പെരുമാറ്റവും വളരെപ്രധാനമാണ്. ആത്മാർത്ഥമായും അർപ്പണ ബോധത്തോടെയുമുള്ള പ്രവർത്തനത്തിന് മുൻഗണന നൽകണമെന്ന് അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സന്നിധാനത്ത് എത്തുന്ന മുഴുവൻ ഭക്തർക്കും സുഗമമായ ദർശനം ഉറപ്പുവരുത്തുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം. തീർത്ഥാടകരോട് ക്ഷമയോടുകൂടി പെരുമാറണമെന്ന് അദ്ദേഹം പോലീസ് ഉദ്യോഗസ്ഥരെ ഓർമിപ്പിച്ചു.
വിവിധ സെക്ടറിലേക്കുള്ള ഓഫീസർമാർക്കുള്ള ഡ്യൂട്ടി സംബന്ധിച്ച് സ്പെഷ്യൽ പോലീസ് ഓഫീസർ വിശദീകരിച്ചു. തുടർന്ന് ഡി ഐ ജിയും എസ് ഒയും സോപാനം മുതൽ മരക്കൂട്ടം വരെ വിവിധ സെക്ടറുകൾ സന്ദർശിച്ച് ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചു.